സിനിമയിലെ തൊഴിലാളികൾക്കും കേന്ദ്ര സർക്കാരിനും പുറമേ കേരളമടക്കം 5 സംസ്ഥാനങ്ങൾക്ക് ധന സഹായവുമായി ദളപതി വിജയ്..!

Advertisement

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഇന്ത്യയിൽ തുടർന്ന് കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി മെയ് മാസം മൂന്നാം തീയതി വരെ ഇന്ത്യ മുഴുവൻ ലോക്ക് ഡൗണിലായിരിക്കും. കേരളത്തിലും പ്രതിരോധ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു നീങ്ങുമ്പോൾ സഹായ ഹസ്തവുമായി സിനിമാ താരങ്ങളും കൂടെയുണ്ട്. മുഖ്യമന്ത്രിയുടെ കോവിഡ് 19 പ്രതിരോധത്തിനായുള്ള ഫണ്ടിലേക്ക് ഇപ്പോൾ പുതിയതായി സംഭാവന നൽകിയിരിക്കുന്നത് തമിഴ് നടൻ ദളപതി വിജയ് ആണ്. കേരളത്തിന് വേണ്ടി പത്തു ലക്ഷം രൂപ നൽകിയ വിജയ് അഞ്ചു സംസ്ഥാനങ്ങൾക്കായി ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് നൽകിയത്. തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലുങ്കാന, കർണാടക, കേരളം എന്നിവയാണ് ആ അഞ്ചു സംസ്ഥാനങ്ങൾ. പ്രധാന മന്ത്രിയുടെ ഫണ്ടിലേക്കും വിജയ് പണം നൽകിയിട്ടുണ്ട്.

വിവിധ റിലീഫ് ഫണ്ടിലേക്ക് ദളപതി വിജയ് കൊടുത്ത ഒരു കോടി മുപ്പതു ലക്ഷം രൂപയുടെ കണക്കു ഇങ്ങനെ. തമിഴ്നാട് സി. എം റിലീഫ് ഫണ്ടിലേക്ക് 50 ലക്ഷം രൂപ, പി. എം റിലീഫ് ഫണ്ടിലേക്ക് 25 ലക്ഷം രൂപ, ഫെഫ്‌സിക്കു വേണ്ടി 25 ലക്ഷം, കേരള സി. എം റിലീഫ് ഫണ്ടിലേക്ക് 10 ലക്ഷം, പോണ്ടിച്ചേരി സി. എം റിലീഫ് ഫണ്ടിലേക്ക് 5 ലക്ഷം, ആന്ധ്ര സി. എം റിലീഫ് ഫണ്ടിലേക്ക് 5 ലക്ഷം, തെലുങ്കാന സി. എം റിലീഫ് ഫണ്ടിലേക്ക് 5 ലക്ഷം, കർണാടക സി. എം റിലീഫ് ഫണ്ടിലേക്ക് 5 ലക്ഷം. ഇതു കൂടാതെ, തന്റെ സഹായങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാൻ തന്റെ ഫാൻസ്‌ ക്ലബ്ബുകൾക്കും വിജയ് വലിയ ഒരു തുക കൊടുത്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിന് മുൻപ് കേരളാ സി എം റിലീഫ് ഫണ്ടിലേക്ക് പണം കൊടുത്ത താരങ്ങൾ മോഹൻലാലും അല്ലു അർജുനും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close