എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന സിനിമകള്‍ തനിക്ക് ചെയ്യാനാകില്ലെന്ന് വിജയ് ദേവരകൊണ്ട

Advertisement

മലയാള നടി പാർവതിയുടെ വിമർശനത്തിന് മറുപടിയുമായി തെലുങ്കു യുവ താരം വിജയ ദേവരകൊണ്ട. ഫിലിം കമ്പാനിയന്റെ റൗണ്ട് ടേബിള്‍ എന്ന പരിപാടിയില്‍ ഇരുവരും പങ്കെടുത്തിരുന്നു. അവിടെ വെച്ച് വിജയ് ദേവരകൊണ്ട അഭിനയിച്ച അർജുൻ റെഡ്‌ഡി എന്ന സിനിമയെ പാർവതി വിമർശിച്ചു സംസാരിച്ചിരുന്നു. അതിനാണ് വിജയ് ദേവരകൊണ്ട മറുപടി പറഞ്ഞത്. അര്‍ജുന്‍ റെഡ്ഡി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഈ ചിത്രം നായക കഥാപാത്രത്തെ ന്യായീകരിക്കുകയാണ് ചെയ്യുന്നത് എന്നും പാർവതി പറയുന്നു. അതേ സമയം ജോക്കർ എന്ന ചിത്രം അത് ചെയ്യുന്നില്ല എന്നും പാർവതി പറഞ്ഞു. മോശം സന്ദേശം നല്‍കുന്ന സിനിമയുടെ ഭാഗമാകണോ വേണ്ടയോ എന്ന തീരുമാനം അഭിനേതാവിന്റെ സ്വാതന്ത്രമാണ് എന്ന് പറഞ്ഞ പാർവതി അഭിനേതാക്കള്‍ക്ക് സമൂഹത്തോട് ഉത്തരവാദിത്തമുണ്ടെന്നാണ് താൻ വിശ്വസിക്കുന്നത് എന്നും പറയുന്നു.

ഇതിനു മറുപടിയായി വിജയ് ദേവരക്കൊണ്ട പറയുന്നത് ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തെ സിനിമ സ്വാധീനിക്കുന്നുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നാണ്. സമൂഹത്തിന് സന്ദേശം കൊടുക്കുക എന്നതിലുപരി തനിക്കു ചെയ്യാനിഷ്ടമുള്ള കഥാപാത്രം ചെയ്യുക എന്നതാണ് ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ താൻ പരിഗണിക്കുന്നത് എന്നും അതുകൊണ്ട് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന സിനിമകള്‍ തനിക്കു ചെയ്യാനാകില്ല എന്നും അദ്ദേഹം പറഞ്ഞു. തമ്മിൽ വഴക്കിടുകയും ഉപദ്രവിക്കുകയും ചെയ്യുന്ന കമിതാക്കള്‍ ഉണ്ടായിരിക്കും എന്ന് പറഞ്ഞ വിജയ് അവരെ പോലുള്ളവര്‍ക്ക് അര്‍ജുന്‍ റെഡ്ഡി പോലൊരു ചിത്രം കാണുമ്പോള്‍ പ്രശ്‌നം ഉണ്ടാവാൻ സാധ്യതയില്ല എന്നും പറഞ്ഞു.

Advertisement

ദീപികാ പദുകോണ്‍, അലിയാ ഭട്ട്, രണ്‍വീര്‍ സിങ്, ആയുഷ്മാന്‍ ഖുറാന, മനോജ് വാജ്‌പേയ്, വിജയ് ദേവരകൊണ്ട, വിജയ് സേതുപതി തുടങ്ങിയവരും പാർവതിയോടൊപ്പം ഈ റൗണ്ട് ടേബിൾ ചർച്ചയിൽ പങ്കെടുത്തിരുന്നു. സമകാലിക ഇന്ത്യന്‍ സിനിമയെ കുറിച്ച് ആയിരുന്നു ഈ പരിപാടിയിൽ താരങ്ങൾ ചർച്ച ചെയ്തത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close