കോവിഡ് 19 പ്രതിരോധം; ആരാധകരുടെ അക്കൗണ്ടിലേക്കു പണമിട്ടു ദളപതി വിജയ്..

Advertisement

രണ്ടു ദിവസം മുൻപാണ് തമിഴകത്തിന്റെ ദളപതി വിജയ് കോവിഡ് 19 പ്രതിരോധത്തിനായി ഒരു കോടി മുപ്പതു ലക്ഷം രൂപ സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾക്കായി നൽകിയത്. തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലുങ്കാന, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങൾക്കും പോണ്ടിച്ചേരിക്കും ഫെഫ്‌സി സംഘടനക്കും പ്രധാന മന്ത്രിയുടെ ഫണ്ടിലേക്കുമായാണ് വിജയ് ഈ തുക നൽകിയത്. ഇപ്പോഴിതാ ലോക്ക്ഡൗണില്‍ ദുരിതത്തിലായ തന്റെ ആരാധകരുടെ അക്കൗണ്ടിലേക്കും വിജയ് പണമിട്ടു കൊടുക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആരാധകരുടെ അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതം നടന്‍ അയയ്ക്കുന്നുവെന്നാണ് തമിഴ് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. പണം അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ട സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടടക്കം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

തന്റെ ഫാൻസ് അസോസിയേഷൻ വഴിയാണ് സഹായത്തിനു അർഹതപെട്ടവരെ കണ്ടെത്തി അദ്ദേഹം പണമിടുന്നത് എന്നാണ് വിവരം. ഏകദേശം അൻപത് ലക്ഷം രൂപയാണ് ഇതിന് വേണ്ടി അദ്ദേഹം മാറ്റി വെച്ചിരിക്കുന്നത് എന്നും സൂചനയുണ്ട്. ആവശ്യമുള്ള വസ്തുക്കൾ പാവപ്പെട്ടവർക്ക് എത്തിച്ചു നൽകാൻ വിജയ് ഫാൻസ് അസോസിയേഷൻ പ്രവർത്തകർക്കു നിർദേശം നൽകിയിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ നമ്മളോട് പറയുന്നു. തമിഴ്നാട് സി.എം റിലീഫ് ഫണ്ടിലേക്ക് 50 ലക്ഷം രൂപ, പി.എം റിലീഫ് ഫണ്ടിലേക്ക് 25 ലക്ഷം രൂപ, ഫെഫ്‌സിക്കു വേണ്ടി 25 ലക്ഷം, കേരള മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് 10 ലക്ഷം, പോണ്ടിച്ചേരി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് 5 ലക്ഷം, ആന്ധ്ര സി.എം റിലീഫ് ഫണ്ടിലേക്ക് 5 ലക്ഷം, തെലുങ്കാന സി.എം റിലീഫ് ഫണ്ടിലേക്ക് 5 ലക്ഷം, കർണാടക സി.എം റിലീഫ് ഫണ്ടിലേക്ക് 5 ലക്ഷം എന്നിങ്ങനെയാണ് വിജയ് ആദ്യം 1.30 കോടി രൂപ നൽകിയത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close