ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഗായകരിൽ ഒരാളാണ് എസ്.പി ബാലസുബ്രഹ്മണ്യം. 16 ഭാഷകളിലായി 40,000 ഗാനങ്ങൾ ആലപിച്ച ഇന്ത്യയിലെ ലെജൻഡ് എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് അദ്ദേഹം. തന്റെ ആലാപനത്തിന് കരിയറിൽ 6 നാഷണൽ അവാർഡും അദ്ദേഹം കരസ്ഥമാക്കി. എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം ഇന്ത്യൻ സിനിമ ലോകത്തിന് തന്നെ തീരാനഷ്ടം തന്നെയാണ് സൃഷ്ട്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ആദരാഞ്ജലികൾ അറിയിച്ചുകൊണ്ട് ഇന്ത്യയിലെ എല്ലാ ഇൻഡസ്‌ട്രിയിലെ താരങ്ങൾ രംഗത്ത് വന്നിരുന്നു. എന്നും ഓർത്തിക്കുന്ന എസ്.പി.ബി യുടെ ഗാനങ്ങളും ഒരുപാട് താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വളരെ ലളിതമായാണ് എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ശവസംസ്‌കാരം നടത്തിയത്. നടൻ വിജയ് ശവസംസ്‌കാരത്തിൽ പങ്കെടുത്ത ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. വളരെ രഹസ്യമായി നടൻ വിജയ് അവസാനമായി അദ്ദേഹത്തെ കാണുവാൻ നേരിട്ട് എത്തുകയായിരുന്നു. മാസ്‌ക്ക് ധരിച്ചു വളരെ സിംപിളായി ഫ്യൂണറലിന്റെ ഭാഗമായ വിജയുടെ ചിത്രങ്ങൾ പുറത്തുവിട്ടത് ആരാധകരാണ്. നടൻ വിജയുടെ കരിയർ പരിശോധിച്ചാൽ ഒരുപാട് ശ്രദ്ധേമായ ഗാനങ്ങൾ എസ്.പി.ബി ആലപിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമ ലോകത്തെ ഒരുപാട് പ്രമുഖ താരങ്ങളും എസ്.പി.ബെ യെ കാണുവാൻ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് എത്തിയിട്ടുണ്ട്. രജനികാന്ത് ചിത്രങ്ങളിൽ ഇൻട്രോ സോങ്ങുകൾ പാടി വലിയ തോതിൽ ആരാധകരെ സൃഷ്ട്ടിച്ച വ്യക്തി കൂടിയാണ് എസ്.പി.ബി. അവസാനമായി രജനികാന്ത് ചിത്രങ്ങളായ പേട്ട, ദർബാർ എന്നീ സിനിമകളിൽ അദ്ദേഹം ഗാനം ആലപിച്ചിരുന്നു. 2021 ൽ രജനികാന്ത്- ശിവ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അനാത്തെ എന്ന ചിത്രത്തിൽ എസ്.പി.ബി രജനികാന്തിന് വേണ്ടി അവസാനമായി ഗാനം ആലപിച്ചിട്ടുണ്ട്.