ദളപതിക്ക് മുൻപ് വരെ ഞാൻ രജനികാന്ത് ഫാൻ ആയിരുന്നു, എന്നാൽ ആ ചിത്രം കണ്ടതിനു ശേഷം…; വെട്രിമാരൻ മനസ്സു തുറക്കുന്നു..!

Advertisement

ഇന്ന് തമിഴ് സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് വെട്രിമാരൻ. ദേശീയ അവാർഡ് ജേതാവ് കൂടിയായ ഈ സംവിധായകൻ തമിഴിലെ എണ്ണം പറഞ്ഞ രചയിതാക്കളിൽ ഒരാളും നിർമ്മാതാവും കൂടിയാണ്. ധനുഷ് നായകനായ പൊല്ലാതവൻ എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച വെട്രിമാരൻ പിന്നീട് ഒരുക്കിയ ചിത്രങ്ങളാണ് ആടുകളം, വിസാരനൈ, വട ചെന്നൈ, അസുരൻ എന്നിവ. ഇത് കൂടാതെ അദ്ദേഹം നിർമ്മിച്ച ചിത്രങ്ങൾ ആണ് ഉദയം NH14, നാൻ രാജാവാക പോഗിരേന്, പൊരിയാളൻ, കാക്ക മുട്ടൈ, കൊടി, ലെൻസ്, അണ്ണാക്ക് ജയ്, മിക മിക അവസരം എന്നിവ. ഇനി അദ്ദേഹം ചെയ്യാൻ പോകുന്നത് സൂര്യ നായകനായ വാടി വാസൽ, അതുപോലെ നെറ്റ്ഫ്ലിക്‌സ്ന് വേണ്ടി ഒരു അന്തോളജി ചിത്രം എന്നിവയും വട ചെന്നൈയുടെ അടുത്ത ഭാഗവുമാണ്.

ഇപ്പോഴിതാ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ ആരുടെ ആരാധകൻ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വെട്രിമാരൻ. മണി രത്‌നം ഒരുക്കിയ രജനികാന്ത് ചിത്രമായ ദളപതി കാണുന്നതിന് മുൻപ് വരെ താൻ രജനികാന്തിന്റെ കടുത്ത ആരാധകൻ ആയിരുന്നു എന്നും, എന്നാൽ ആ ചിത്രം കണ്ടതിനു ശേഷം താൻ മണി രത്‌നത്തിന്റെ ആരാധകനായി മാറി എന്നുമാണ് വെട്രിമാരൻ പറയുന്നത്. അത്തരമൊരു മികച്ച ചിത്രം ഒരുക്കിയ ആളിനെയല്ലേ ആരാധിക്കേണ്ടത് എന്നാണ് തനിക്കാ ചിത്രം കണ്ടപ്പോൾ തോന്നിയത് എന്നും, അന്ന് മുതൽ മണി രത്‌നം ആരാധകൻ ആണെന്നും വെട്രിമാരൻ വിശദീകരിക്കുന്നു. ഒട്ടേറെ ദേശീയ അംഗീകരങ്ങളാണ് വെട്രിമാരൻ ചിത്രങ്ങൾ നേടിയെടുത്തിട്ടുള്ളത്. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയെടുത്തിട്ടുള്ള ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്.

Advertisement

https://www.instagram.com/p/CCZ6_qnBLWP/

Advertisement

Copyright © 2017 onlookersmedia.

Press ESC to close