ആദ്യകാല മലയാള ചലച്ചിത്ര നിർമ്മാതാക്കളിൽ പ്രമുഖർ ആയിരുന്നു ഉദയ സ്റ്റുഡിയോ. ഇവർക്ക് വേണ്ടി സിനിമകൾ സംവിധാനം ചെയ്തവരിൽ ഒരാൾ ആണ് സ്റ്റാൻലി ജോസ്. ഉദയക്ക് വേണ്ടി സിനിമകൾ സംവിധാനം ചെയ്തിരുന്നത് താൻ ആണെങ്കിലും സംവിധായകൻ എന്ന ക്രെഡിറ്റ് നിർമ്മാതാവിന് ആയിരിക്കും എന്നും അസ്സോസിയേറ്റ് ഡയറക്ടർ എന്ന പേര് മാത്രമേ തനിക്കു ലഭിച്ചിരുന്നുള്ളു എന്നും സ്റ്റാൻലി ജോസ് പറയുന്നു. അതായിരുന്നു അന്നത്തെ ജീവിത സാഹചര്യം എന്നും അദ്ദേഹം പറഞ്ഞു. സ്റ്റാൻലി ജോസ് ആദ്യമായി സ്വതന്ത്രമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു വേഴാമ്പൽ. ശ്രീദേവി ആയിരുന്നു ആ ചിത്രത്തിലെ നായികാ വേഷം ചെയ്തത്. മികച്ച നടി ആയി ശ്രീദേവി മാറും എന്ന് അന്നേ തോന്നിയിരുന്നു എന്നും സ്റ്റാൻലി ജോസ് പറയുന്നു. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് സ്റ്റാൻലി പഴയകാല ഓർമ്മകൾ തുറന്നു പറയുന്നത്.
ഇന്നത്തെ സൂപ്പർ താരങ്ങൾ ആയ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ഇന്നത്തെ നിലയിൽ അത്ഭുതം ആണെന്നും സ്റ്റാൻലി പറയുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിന്റെ ഷൂട്ടിംഗ് സമയത്തു കൊടൈക്കനാലിൽ വെച്ചാണ് സ്റ്റാൻലി മോഹൻലാലിനെ കാണുന്നത്. ഇന്ന് കാണുന്ന നിലയിൽ താൻ എത്തും എന്ന് അന്ന് മോഹൻലാൽ സങ്കൽപ്പിച്ചു പോലും കാണില്ല എന്നാണ് സ്റ്റാൻലി പറയുന്നത്. മോഹൻലാൽ ഒരു രസികൻ ആണെന്നും എല്ലാവരുമായും വളരെ ചേർന്ന് നിൽക്കുന്ന സ്വഭാവം ആണെന്നും സ്റ്റാൻലി പറയുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ 70 എം എം ചിത്രമായ പടയോട്ടത്തിന്റെ ഷൂട്ടിംഗ് സമയത്തു ആണ് മമ്മൂട്ടിയെ സ്റ്റാൻലി കാണുന്നത്.
അന്ന് അത്ര മികച്ച ഒരു അഭിനേതാവ് ഒന്നുമായിരുന്നില്ല മമ്മൂട്ടി എങ്കിലും ഇന്ന് ഇത്ര വലിയ ഒരു നടനായി അദ്ദേഹം മാറും എന്ന് താൻ വിചാരിച്ചില്ല എന്നും സ്റ്റാൻലി വിശദീകരിക്കുന്നു. പടയോട്ടത്തിന്റെ ഷൂട്ടിംഗ് സമയത്തു മമ്മൂട്ടിയുമായി നല്ല സൗഹൃദം ആയിരുന്നു എന്നാണ് സ്റ്റാൻലി ഓർത്തെടുക്കുന്നതു. താൻ ഇന്നത്തെ പോലെ ഒരു മികച്ച നടൻ ആവുമെന്ന് അന്ന് മമ്മൂട്ടി സ്വയം പോലും വിചാരിച്ചു കാണില്ല എന്നാണ് ഈ സംവിധായകൻ പറയുന്നത്. വേഴാമ്പലിനു ശേഷം അമ്മയും മകളും, ആ പെൺകുട്ടി നീയായിരുന്നുവെങ്കിൽ എന്നീ മലയാള ചിത്രങ്ങളും ഒരു തമിഴ് ചിത്രവും സ്റ്റാൻലി ഒരുക്കിയിട്ടുണ്ട്.