ഇടിക്കുളക്കു പിന്നാലെ വില്ലനും എത്തും: വീണ്ടും മോഹൻലാൽ തരംഗം ആഞ്ഞടിക്കുമോ?

Advertisement

മോഹൻലാൽ ബോക്സ്ഓഫീസ് കീഴടക്കുന്ന കാഴ്ചയാണ് കഴിഞ്ഞ വർഷം നമ്മൾ കണ്ടത്. കേരളത്തിൽ മാത്രമല്ല പുറത്തും മോഹൻലാൽ തരംഗം ആഞ്ഞടിച്ചു. ഒപ്പം, പുലി മുരുകൻ എന്ന രണ്ടു ചിത്രങ്ങളിലൂടെ മാത്രം മോഹൻലാൽ ബോക്സ് ഓഫീസിൽ നടത്തിയത് 220 കോടിയുടെ ബിസിനസ്സാണ്.

ഈ രണ്ടു ചിത്രങ്ങളുമൊഴിച്ചു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ എല്ലാ മലയാള സിനിമകൾ ചേർന്ന് പോലും നടത്തിയ ആകെ ബിസിനസ് ഈ രണ്ടു മോഹൻലാൽ ചിത്രങ്ങൾ നടത്തിയ ബിസിനസ് കവർ ചെയ്തില്ല എന്നത് വിസ്മയമാണ്.

Advertisement

അതുപോലെ കഴിഞ്ഞ വർഷത്തെ മോഹൻലാൽ ചിത്രങ്ങൾ തെന്നിന്ത്യൻ സിനിമയിൽ ആകെ മൊത്തം നടത്തിയത് ഏകദേശം 370 കോടി രൂപയുടെ ബിസിനസ്സും. തന്റെ ബോക്സ് ഓഫീസ് പവർ ഒരിക്കൽ കൂടി കാണിച്ചു തരാൻ കഴിഞ്ഞ വർഷത്തെ പോലെ രണ്ടു വമ്പൻ റിലീസുകളുമായി മോഹൻലാൽ ഈ വരുന്ന ഓണം മുതൽ തയ്യാറെടുക്കുകയാണ്.

ഓഗസ്റ്റ് 31ന് കേരള ബോക്സ് ഓഫീസിൽ കൊടുങ്കാറ്റു സൃഷ്ടിക്കാൻ മോഹൻലാൽ എത്തുന്നത് ലാൽ ജോസിന്റെ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലൂടെ മൈക്കൽ ഇടിക്കുളയായാണ്. ഇരുന്നൂറിൽ അധികം സ്‌ക്രീനുകളിൽ പ്രദർശനത്തിന് എത്തുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്.

പക്കാ ഫാമിലി എന്റെർറ്റൈനെർ എന്ന ലേബലിൽ ആണ് ബെന്നി പി നായരമ്പലം തിരക്കഥ രചിച്ച വെളിപാടിന്റെ പുസ്തകം എത്തുന്നത്. ഇതിലെ മോഹൻലാലിൻറെ ക്ലാസ്-മാസ്സ് ലുക്കുകൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

ഇടിക്കുള എത്തി കഴിഞ്ഞു ഒരു മാസത്തിനു ശേഷം മോഹൻലാൽ എത്താൻ പോകുന്നത് വില്ലൻ എന്ന ചിത്രത്തിലെ മാത്യു മാഞ്ഞൂരാൻ ആയി ആണ്. ഒരു സ്റ്റൈലിഷ് ക്രൈം ത്രില്ലറായ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് ബി ഉണ്ണികൃഷ്ണൻ ആണ്.

മൂന്നു ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയിരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത് റോക്ക് ലൈൻ വെങ്കിടേഷ് ആണ്. തമിഴ് നടൻ വിശാലും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close