
മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ വെളിപാടിന്‍റെ പുസ്തകം 20 കോടി ക്ലബ്ബില്‍ ഇടം നേടി. കേരളത്തില്‍ നിന്നു മാത്രം 32 ദിവസം കൊണ്ട് 17 കോടി കളക്ഷന്‍ നേടിയ ചിത്രം കേരളത്തിന് പുറത്തു നിന്നും 5 കോടിയിലേറെ നേടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വമ്പന്‍ പ്രതീക്ഷകളോടെയാണ് വെളിപാടിന്‍റെ പുസ്തകം റിലീസ് ചെയ്തത്. മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമായതിനാല്‍ പ്രതീക്ഷകളും ഏറെ ആയിരുന്നു. എന്നാല്‍ റിലീസിന്‍റെ ആദ്യ ദിവസം മുതല്‍ വെളിപാടിന്‍റെ പുസ്തകത്തിന് മോശം അഭിപ്രായം മാത്രമേ നേടാന്‍ സാധിച്ചുള്ളൂ.
കെട്ടുറപ്പ് ഇല്ലാത്ത തിരക്കഥ ചിത്രത്തിന് പാരയായി. മോഹന്‍ലാല്‍ എന്ന താരത്തിന്‍റെ മൂല്യവും ‘ജിമിക്കി കമ്മല്‍’ ഗാനം ഉണ്ടാക്കിയ തരംഗവുമാണ് വലിയ പരാജയം ആകേണ്ടിയിരുന്ന സിനിമയെ ബോക്സോഫീസ് വിജയമാക്കി മാറ്റിയത്.
‘ജിമിക്കി കമ്മല്‍’ ഗാനം ഈ വര്‍ഷത്തെ ഏറ്റവും ഹിറ്റ് ഗാനമായി മാറുമ്പോള്‍ വെളിപാടിന്‍റെ പുസ്തകത്തിന് ആശ്വാസ വിജയവും നേടാന്‍ സാധിച്ചു.