
Advertisement
മലയാളത്തിന്റെ മികച്ച യുവതാരമായ ഫഹദ് ഫാസിൽ ഇന്ന് തന്റെ മുപ്പത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുകയാണ്. ഒട്ടേറെ താരങ്ങളാണ് ഫഹദിന് പിറന്നാൾ ആശംസകൾ സോഷ്യൽ മീഡിയ വഴി അറിയിച്ചത്.
ഫഹദ് ഫാസിൽ അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രമായ ‘വേലൈകാരന്റെ’ അണിയറ പ്രവർത്തകരും ഫഹദിന് ഒരു സ്‌പെഷ്യൽ പിറന്നാൾ സമ്മാനം ഇറക്കി. ഫഹദിന്റെ വേലൈകാരൻ പോസ്റ്റർ ആണ് ടീം ഇന്ന് പുറത്തിറക്കിയത്.
Advertisement

തമിഴ് നാട്ടിലും കേരളത്തിലും ഒരുപോലെ ഹിറ്റായ തനി ഒരുവൻ എന്ന ചിത്രത്തിന്റെ സംവിധായകൻ മോഹൻ രാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലൈക്കാരൻ. അത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ച് സിനിമ പ്രേക്ഷകർക്കിടയിൽ ഉള്ളത്.
ശിവകാർത്തികേയൻ നായകനാകുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഫഹദ് ഫാസിൽ എത്തുന്നത്