അമേരിക്കയിൽ ഓപ്പണിങ് വീക്കെൻഡ് കളക്ഷനിൽ മൂന്നാം സ്ഥാനം നേടി ‘വരനെ ആവശ്യമുണ്ട്’

Advertisement

യുവതാരം ദുൽകർ സൽമാൻ ആദ്യമായി നിർമ്മിച്ച ചിത്രമാണ് വരനെ ആവശ്യമുണ്ട്. ഫെബ്രുവരി ആദ്യ വാരം റിലീസ് ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ്. അനൂപിന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. ദുൽകർ സൽമാൻ ആദ്യമായി നിർമ്മിച്ച ഈ ചിത്രത്തിൽ സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർക്കൊപ്പം ദുൽകർ സൽമാനും ഒരു പ്രധാന വേഷം ചെയ്തിരിക്കുന്നു. ചിത്രം കേരളത്തിൽ ഇപ്പോൾ മികച്ച വിജയം നേടി മുന്നേറുകയാണ്. ഇതിനോടകം ബോക്സ് ഓഫീസിൽ ഈ ചിത്രം സൂപ്പർ ഹിറ്റ് സ്റ്റാറ്റസ് നേടിയെടുത്തിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വിദേശ മാർക്കറ്റിലും മികച്ച തുടക്കമാണ് ഈ ചിത്രം നേടിയെടുത്തത്. അമേരിക്കൻ ബോക്സ് ഓഫീസിൽ നിന്ന് ആദ്യ വീക്കെൻഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ മലയാള ചിത്രമെന്ന സ്ഥാനവും ഇപ്പോൾ വരനെ ആവശ്യമുണ്ട് നേടിയെടുത്തിരിക്കുകയാണ്.

Advertisement

മോഹൻലാൽ നായകനായ ലൂസിഫർ, മോഹൻലാലിന്റെ തന്നെ ഒടിയൻ എന്നിവയാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഉള്ളത്. ലൂസിഫർ ആദ്യ വീക്കെൻഡിൽ 335K ഡോളർ അവിടെ നിന്ന് കളക്ഷനായി നേടിയപ്പോൾ ഒടിയൻ നേടിയത് 108K ആണ്. ഇപ്പോൾ വരനെ ആവശ്യമുണ്ട് എന്ന ദുൽകർ ചിത്രം നേടിയിരിക്കുന്നത് ആദ്യ വീക്കെൻഡിൽ 102K ഡോളറാണ്. അമേരിക്കയിൽ നിന്ന് 100K ക്കു മുകളിൽ കളക്ഷൻ നേടിയ 17 മലയാള ചിത്രങ്ങൾ മാത്രമാണുള്ളത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close