വമ്പൻ ചിത്രവുമായി ശ്രീകുമാർ മേനോൻ വീണ്ടും; ഒരുങ്ങുന്നത് 4 ഭാഷകളിൽ..!

Advertisement

മോഹൻലാൽ നായകനായി എത്തിയ ഒടിയൻ എന്ന ചിത്രത്തിന് ശേഷം പ്രശസ്ത സംവിധായകൻ ശ്രീകുമാർ മേനോൻ ഒരുക്കുന്ന പുതിയ ചിത്രം ഇന്ന് പ്രഖ്യാപിച്ചു. മിഷന്‍ കൊങ്കണ്‍ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ വിവരങ്ങൾ തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രസ് റിലീസായി ശ്രീകുമാർ മേനോൻ പുറത്തു വിട്ടു. വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം ബോളിവുഡിൽ അടക്കം നാല് ഭാഷകളിൽ ആണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ താരനിരയിൽ ആരൊക്കെ ഉണ്ടെന്ന കാര്യം ഇപ്പോൾ പുറത്തു വിട്ടിട്ടില്ല. ഒടിയൻ എന്ന ശ്രീകുമാർ മേനോന്റെ ആദ്യ ചിത്രം വലിയ രീതിയിൽ വിമർശനം ഏറ്റു വാങ്ങിയിരുന്നു എങ്കിലും ബോക്‌സ് ഓഫീസിൽ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. അൻപത് കോടി ക്ലബിലുള്ള മലയാള ചിത്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ച ചിത്രമാണ് ഒടിയൻ.

തന്റെ പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പങ്ക് വെച് കൊണ്ട് ശ്രീകുമാർ മേനോൻ പോസ്റ്റ് ചെയ്ത പ്രസ് റിലീസ് ഇപ്രകാരം, മിഷന്‍ കൊങ്കണ്‍ എന്ന പേരില്‍ മാപ്പിള ഖലാസികളുടെ സാഹസിക കഥ ഒരേ സമയം ബോളിവുഡിലും മലയാളമടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചലച്ചിത്രമാകുന്നു. ഒടിയനു ശേഷം വി.എ ശ്രീകുമാര്‍ എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്റെ ബാനറില്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ്ബജറ്റ് സിനിമ കൊങ്കണ്‍ റെയില്‍വേയുടെ പശ്ചാത്തലത്തിലാണ് യാഥാര്‍ത്ഥ്യമാകുന്നത്. ബോളിവുഡിലേയും മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേയും പ്രമുഖ താരങ്ങളാണ് സിനിമയില്‍ കഥാപാത്രങ്ങളാകുന്നത്. താരനിര പിന്നീട് അനൗണ്‍സ് ചെയ്യും. മനുഷ്യാല്‍ഭുതമാണ് ഖലാസി. മലബാറിന്റെ തീരങ്ങളില്‍ നിന്നും ലോകമെമ്പാടും പരന്ന പെരുമ. ശാസ്ത്രത്തിനും ഗുരുത്വാകര്‍ഷണ നിയമങ്ങള്‍ക്കും വിവരിക്കാനാവാത്ത ബലതന്ത്രം. ഇന്ത്യയുടെ അഖണ്ഡതയും സാങ്കേതിക രംഗത്തെ മുന്നേറ്റവും തകര്‍ക്കാനുള്ള ശത്രുരാജ്യങ്ങളുടെ അട്ടിമറി ശ്രമം, മലബാറിന്റെ അഭിമാനമായ മാപ്പിള ഖലാസികള്‍ പരാജയപ്പെടുത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.

Advertisement

ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനും റെയില്‍വേ ചീഫ് കണ്‍ട്രോളറുമായിരുന്ന ടി.ഡി രാമകൃഷ്ണനാണ് രചന. ഹോളിവുഡ് ടെക്‌നീഷ്യന്‍മാരുടെ നേതൃത്വത്തിലാണ് ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം. ഡിസംബറില്‍ രത്‌നഗിരി, ഡല്‍ഹി, ഗോവ, ബേപ്പൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായി ഈ ബിഗ്ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കും. എന്ന്, വി.എ ശ്രീകുമാർ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close