മലയാളത്തിലേക്ക് മോഹൻലാലും എം ടി വാസുദേവൻ നായരും ഓസ്കാർ കൊണ്ട് വരും എന്ന് സംവിധായകൻ ; രണ്ടാമൂഴം അത് നേടുമെന്ന് ഉറച്ച വിശ്വാസം..!

Advertisement

ലോക സിനിമയെ തന്നെ വിസ്മയിക്കുന്ന ഒരു പ്രൊജക്റ്റ് ആയി ഒരുങ്ങാൻ തയ്യാറെടുക്കുകയാണ്‌ മോഹൻലാൽ നായകനായ രണ്ടാമൂഴം. 1000 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കുന്ന രണ്ടാമൂഴം എന്ന മോഹൻലാൽ ചിത്രം അടുത്ത വർഷം ആദ്യം ചിത്രീകരണം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രമുഖ പ്രവാസി വ്യവസായി ബി ആർ ഷെട്ടിയാണ് രണ്ടു ഭാഗമായി പുറത്തിറങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത്. മോഹൻലാലിനെ നായകനാക്കി ഈ വർഷം ഒരുങ്ങുന്ന ഒടിയൻ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാർ മേനോൻ ആണ് രണ്ടാമൂഴവും സംവിധാനം ചെയ്യുന്നത്. എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന കൃതിയെ അടിസ്ഥാനമാക്കി അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിലൂടെ മോഹൻലാലും എം ടി വാസുദേവൻ നായരും മലയാളത്തിലേക്ക് ഓസ്കാർ അവാർഡ് കൊണ്ട് വരും എന്നാണ് സംവിധായകൻ ശ്രീകുമാർ മേനോന്റെ ഉറച്ച വിശ്വാസം.

അതിനു വേണ്ടി ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനികളുടെയും സഹകരണത്തോടെ ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക. ഇന്ത്യൻ സിനിമയിലെ അനേകം സൂപ്പർ താരങ്ങളോടൊപ്പം ഹോളിവുഡ് താരങ്ങളും സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിൽ ജോലി ചെയ്യുമെന്നാണ് സൂചന. ഭീമ സേനന്റെ കാഴ്ചപ്പാടിലൂടെയുള്ള മഹാഭാരത കഥയാണ് രണ്ടാമൂഴം പറയുന്നത്. ഭീമ സേനന്റെ വേദനകളും സംഘർഷങ്ങളും നിരാശയും കോപവും തുടങ്ങി ആ കഥാപാത്രത്തിന്റെ ജീവിതത്തിലെ ഓരോ സൂക്ഷ്മാംശങ്ങളെയും അവതരിപ്പിക്കാൻ ഇന്ന് ലോക സിനിമയിൽ മോഹൻലാൽ മാത്രമേ ഉള്ളു എന്നാണ് ശ്രീകുമാർ മേനോൻ വിശ്വസിക്കുന്നത്. എം ടി വാസുദേവൻ നായരും അത് തന്നെയാണ് വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെയാണ് മോഹൻലാൽ നായകൻ ആകുമെങ്കിൽ മാത്രമേ രണ്ടാമൂഴം ചലച്ചിത്രമാവു എന്നദ്ദേഹം പറഞ്ഞത് എന്ന് ശ്രീകുമാർ മേനോൻ പറയുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close