ഇന്ത്യൻ മൾട്ടിപ്ലെക്സിൽ പുതിയ ലേഡി സൂപ്പർ സ്റ്റാർ; ഏറ്റവും കൂടുതൽ ആളുകൾ കണ്ട 10 ചിത്രങ്ങളിൽ ഇടം നേടി ഉയരെ

Advertisement

പാർവതിയെ നായികയാക്കി നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ഉയരെ എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ബോബി-സഞ്ജയ് ടീം രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവായ പി വി ഗംഗാധരന്റെ മക്കൾ ആയ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരാണ്. ടോവിനോ തോമസ്, ആസിഫ് അലി എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ ആണ് ഗംഭീര അഭിപ്രായങ്ങൾ നൽകുന്നത്. ഇപ്പോഴിതാ കഴിഞ്ഞ വീക്കെൻഡിൽ ഇന്ത്യൻ മൾട്ടിപ്ലെക്സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ചിത്രങ്ങളുടെ ലിസ്റ്റിൽ ഉയരെ ഇടം നേടി കഴിഞ്ഞു. ഈ ലിസ്റ്റിൽ ഒൻപതാം സ്ഥാനത് ആണ് ഉയരെ ഇടം പിടിച്ചത്. കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും മികച്ച കളക്ഷൻ ആണ് ഈ ചിത്രത്തിന് ലഭിക്കുന്നത്.

കേരളത്തില്‍ ഏപ്രില്‍ 26ന് റീലീസ് ചെയ്ത ഈ ചിത്രം കേരളത്തിന് പുറത്തു മേയ് 3 ന് ആണ് എത്തിയത്. മേയ് 3, 4, 5 ദിവസങ്ങളിലെ മൾട്ടിപ്ലെക്സിലെ പ്രകടനമാണ് ഈ ചിത്രത്തെ ടോപ്പ് 10 ലിസ്റ്റിൽ എത്തിച്ചത്. കേരളത്തില്‍ 101 തീയേറ്ററുകളിലായിരുന്നു ഉയരെ റിലീസ് ചെയ്തത് എങ്കിൽ കേരളത്തിന് പുറത്ത് 105 തീയേറ്ററുകളിലാണ് ഈ ചിത്രം പ്രദർശനത്തിന് എത്തിയത്. ആസിഡ് ആക്രമണത്തിനു വിധേയയാവുന്ന പല്ലവി എന്ന കേന്ദ്ര കഥാപാത്രത്തെ വിസ്മയിപ്പിക്കുന്ന രീതിയിൽ ആണ് പാർവ്വതി അവതരിപ്പിച്ചിരിക്കുന്നത്. സിദ്ദിഖ്, അനാർക്കലി മരക്കാർ, പ്രേം പ്രകാശ്, പ്രതാപ് പോത്തൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close