ഉർവശിയുടെ എഴുനൂറാം ചിത്രം ഷാങ്ങ്ഹായ് ചലചിത്രോത്സവത്തിൽ പ്രീമിയർ; പ്രിയദർശന്റെ അപ്പാത്ത വരുന്നു

Advertisement

പ്രശസ്ത തെന്നിന്ത്യൻ നടിയായ ഉർവശിയുടെ എഴുനൂറാം ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. പ്രിയദർശൻ സംവിധാനം ചെയ്ത ഈ തമിഴ് ചിത്രത്തിന്റെ പേര് അപ്പാത്ത എന്നാണ്. ഷാങ്ങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ ഫിലിം ഫെസ്റ്റിവലിലാണ് ഈ ചിത്രത്തിന്റെ പ്രീമിയർ നടക്കുക എന്ന വാർത്തകളാണ് ഇപ്പൾ പുറത്തു വരുന്നത്. ജിയോ സ്റ്റുഡിയോ, വൈഡ് ആംഗിൾ ക്രീയേഷൻസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വളരെ റിയലിസ്റ്റിക് ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഉർവശിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി മാറുമെന്നുള്ള സൂചനയാണ് ലഭിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ ഉർവശിയും ദേശീയ അവാർഡ് ജേതാവായ പ്രിയദർശനും ഒരു വലിയ ഇടവേളക്ക് ശേഷമാണു ഒന്നിക്കുന്നതെന്നതും ഈ ചിത്രത്തിന്റെ ഹൈലൈറ്റാണ്.

1993 ഇൽ പ്രിയദർശൻ ഒരുക്കിയ മിഥുനം എന്ന ചിത്രത്തിലൂടെയാണ് ഇവർ മുൻപ് ഒന്നിച്ചത്. തൊണ്ണൂറുകളിലെ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നായികാ താരമായിരുന്ന ഉർവശി, തെന്നിന്ത്യയിലെ തന്നെ ഏറ്റവും മികച്ച നായികാ താരങ്ങളിൽ ഒരാളായാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ അഞ്ചോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഉർവശി ആറോളം തമിഴ് ചിത്രങ്ങളിലും വേഷമിടുന്നുണ്ട്. കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും വേഷമിട്ടുള്ള നടിയാണ് ഉർവശി. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലുള്ള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള പ്രിയദർശൻ, കരിയറിൽ നൂറ് ചിത്രങ്ങളെന്ന നേട്ടത്തിലേക്കും എത്തുകയാണ്. ഷെയിൻ നിഗം നായകനായ കൊറോണ പേപ്പേഴ്സ് എന്ന ചിത്രവും, എം ടി വാസുദേവൻ നായരുടെ നെറ്റ്ഫ്ലിക്സ് ആന്തോളജിയിലെ മോഹൻലാൽ നായകനായ ഓളവും തീരവും, ബിജു മേനോൻ നായകനായ ശിലാലിഖിതങ്ങൾ എന്നിവയാണ് പ്രിയദർശനൊരുക്കി ഇനി പുറത്ത് വരാനുള്ള ചിത്രങ്ങൾ.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close