കൊറിയൻ ചിത്രങ്ങളെ വെല്ലുന്ന വയലൻസ്; മാർക്കോയെ കുറിച്ച് എഡിറ്റർ

Advertisement

ക്യൂബ്സ് എന്റർടെയ്ന്‍‍മെന്‍റ്സ് നിര്‍മ്മാണത്തില്‍ ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മാർക്കോ പ്രേക്ഷകരുടെ മുന്നിലെത്താനുള്ള ഒരുക്കത്തിലാണ്. മലയാളത്തിലെ ഏറ്റവും വയലന്‍റ് ആയ ചിത്രമെന്നാണ് അണിയറ പ്രവർത്തകർ മാർക്കോയെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ, ആ വാർത്ത ശരി വെച്ച് കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ചിത്രത്തിന്റെ എഡിറ്ററായ ഷമീർ മുഹമ്മദ്.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താൻ എഡിറ്റ് ചെയ്യുന്ന പുതിയ ചിത്രങ്ങളെ കുറിച്ച് ഷമീർ സംസാരിച്ചത്. മാർക്കോ കണ്ടതിനു ശേഷം താൻ സംവിധായകൻ ഹനീഫ് അദനിയോട് പറഞ്ഞത്, താൻ കണ്ട എല്ലാ കൊറിയൻ ചിത്രങ്ങളും കൂടി ചേർത്ത് വെച്ചാലും അതിൽ മാർക്കോയിൽ ഉള്ള അത്രയും വയലൻസ് കാണാനില്ല എന്നാണെന്നു ഷമീർ വെളിപ്പെടുത്തുന്നു. അത്രക്കധികം വയലൻസ് നിറഞ്ഞ രംഗങ്ങളാണ് മാർക്കോയിൽ ഉള്ളതെന്നും ഷമീർ വ്യക്തമാക്കി.

Advertisement

ക്യൂബ്സ് എന്റർടെയ്ന്‍‍മെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ്, ഉണ്ണി മുകുന്ദൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് കലൈ കിംഗ്സൺ ആണ്. ഇതുവരെ പുറത്തു വന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം തന്നെ ചിത്രത്തിലെ മാരക വയലൻസിനെ സൂചിപ്പിക്കുന്നുണ്ട്.

കെജിഎഫ്, സലാർ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ചിത്രത്തിൽ സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് എന്നിവയും വേഷമിട്ടിരിക്കുന്നു. ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്

Advertisement

Copyright © 2017 onlookersmedia.

Press ESC to close