അന്ന് പൃഥ്വിരാജ് എന്നോട് പെരുമാറിയ രീതി ഒരിക്കലും മറക്കാൻ സാധിക്കില്ല; ഉണ്ണി മുകുന്ദൻ പറയുന്നു

Advertisement

മലയാള സിനിമാലോകത്ത് യുവതാരനിരയിൽ ഏറെ പ്രേക്ഷക സ്വീകാര്യതയുള്ള നടനാണ് ഉണ്ണി മുകുന്ദൻ. മല്ലുസിംഗ് എന്ന ചിത്രത്തിലൂടെ ബോക്സ് ഓഫീസിൽ വലിയ തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞ ഉണ്ണി മുകുന്ദന് മുൻനിര നായകന്മാരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയായി പിന്നീട് സ്ഥാനം. ഇതിനോടകം സൂപ്പർതാരങ്ങളുടെ ചിത്രത്തിന്റെ ഭാഗമാകാൻ ഉണ്ണി മുകുന്ദന് അവസരം ലഭിച്ചിട്ടുണ്ടെങ്കിലും പൃഥ്വിരാജിനോടൊപ്പം ഒരു ചിത്രത്തിൽ പോലും ഇതുവരെയും താരം അഭിനയിച്ചിരുന്നില്ല. ഇരുതാരങ്ങളും രവി കെ. ചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബ്രഹ്മത്തിലൂടെ ഒന്നിച്ച് അഭിനയിച്ചിരിക്കുകയാണ്. പൊതുവേ സഹപ്രവർത്തകരോട് വളരെ സൗഹാർദ്ദപരമായും മാന്യമായും മാത്രമേ പൃഥ്വിരാജ് ഇടപെടാറുള്ളൂവെന്ന് പല താരങ്ങളും മുൻപ് തുറന്ന് പറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴിതാ പൃഥ്വിരാജ് തന്നോട് പെരുമാറിയിട്ടുള്ളതിനെക്കുറിച്ച് ഉണ്ണി മുകുന്ദൻ തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം പൃഥ്വിരാജിനെ കുറിച്ചുള്ള ബന്ധത്തെക്കുറിച്ചും ആദ്യമായി കണ്ടുമുട്ടിയ അനുഭവത്തെക്കുറിച്ചും വാചാലനായത്. ഒരു ചെറിയ പരിപാടിക്ക് പങ്കെടുക്കുവാൻ വേണ്ടി ചെന്നപ്പോഴാണ് പൃഥ്വിരാജിനെ ആദ്യമായി കാണുന്നത്. ഓട്ടോയിൽ സഞ്ചരിച്ചാണ് പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തിയത്. പ്രോഗ്രാം എല്ലാം കഴിഞ്ഞ് ഏവരും പിരിഞ്ഞപ്പോൾ വീട്ടിലേക്ക് ഡ്രൈവ് പോവാം എന്ന് പൃഥ്വിരാജ് പറഞ്ഞു.

എന്നാൽ ആ ക്ഷണം നിരസിക്കുകയാണ് ചെയ്തത്. അദ്ദേഹത്തെപ്പോലെ വലിയൊരു നടനെ വെറുതെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാണ് ആ ഓഫർ നിരസിച്ചത്. അന്ന് വെറുമൊരു തുടക്കക്കാരൻ മാത്രമായിരുന്നു ഞാൻ, എന്റെ പേര് പോലും അധികമാർക്കും അറിയുകയും ഇല്ലായിരുന്നു. എങ്കിലും പൃഥ്വിരാജ് മാന്യമായി തന്നെ എന്നോട് പെരുമാറി. രാജു അന്ന് പെരുമാറിയ രീതി ഒരിക്കലും മറക്കാൻ കഴിയുന്നതല്ല. അദ്ദേഹത്തിന്റെ വ്യക്തിത്വം എങ്ങനെയാണ് എന്നതിനുള്ള ഒരാമുഖം മാത്രമായിരുന്നു ആ അനുഭവം. ഒരു അഭിനേതാവ് ആകുന്നതിനുമുമ്പ് തന്നെ ഞാൻ ആരാധിച്ച വ്യക്തിയാണ് പൃഥ്വിരാജ്. ആ വ്യക്തി യോടൊപ്പം അഭിനയിക്കാൻ സാധിക്കുന്നത് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്. അസാധാരണമായ ഒരു നടൻ മാത്രമല്ല അദ്ദേഹം. പൃഥ്വിരാജ് മറ്റുള്ളവരോട് പെരുമാറുന്ന രീതി, തികഞ്ഞ മാന്യനാണ് അദ്ദേഹം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close