ആത്മ സമർപ്പണത്തിൻ്റെയും നന്ദിയുടെയും വിജയം; സൂപ്പർതാരമാകാൻ ജനിച്ച ഉണ്ണി മുകുന്ദനെ കുറിച്ച് പ്രശസ്ത സംവിധായകർ

Advertisement

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന യുവ താരം. ആരാധകരും സിനിമ പ്രേമികളും കയ്യടി നൽകുന്ന ഈ താരത്തെ കുറിച്ച് പ്രശസ്ത സംവിധായക ജോഡിയായ പ്രമോദ് പപ്പൻ ടീം കുറിച്ച വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. വജ്രം, തസ്കര വീരൻ, ബാങ്കോക്ക് സമ്മർ, എബ്രഹാം ലിങ്കൺ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തരായ ഇവരുടെ കുറിപ്പിലെ വാക്കുകൾ ഉണ്ണി മുകുന്ദൻ ആരാധകരും ഹൃദയത്തോട് ചേർക്കുകയാണ്.

അവർ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, “നന്ദിയുടെയും കൂടി പേരാണ് സിനിമ !! ഹനീഫ് അഥേനിയുടെ മാർക്കൊ എന്ന പാൻ ഇന്ത്യൻ ചിത്രം വലിയ വിജയത്തിൽ നിൽക്കുമ്പോൾ ഈ കുറിപ്പിന് ഏറെ പ്രസക്തിയുണ്ട്. അല്ലാതെ ആരുടെയും വളർച്ചയും വിജയവും സ്വന്തമാക്കാനല്ല നമുക്ക് മുന്നിൽ വളർന്നു വന്നവരുടെ ആത്മസമർപ്പണത്തിൻ്റെയും നന്ദിയുടേയും വിജയത്തെകുറിച്ചാണ് ഈ വാക്കുകൾ.

Advertisement

തൃശൂർ രാഗം തീയേറ്ററിലെ മാർക്കൊ എന്ന സിനിമയുടെ വിജയാഘോഷത്തിനു ശേഷം ഉണ്ണി മുകുന്ദനും നിർമ്മാതാവ് ഷെരീഫും ആൻസൻ പോളും ഞങ്ങളെ കാണാൻ എത്തിയതാണ് ഈ കുറിപ്പിന്നു കാരണം ഒരു സിനിമ ആരംഭിക്കുമ്പോൾ അനുഗ്രഹം തേടി വരുന്നത് സ്വാഭാവികം. എന്നാൽ വമ്പൻ വിജയാഹ്‌ളാദ ത്തിനിടയിൽ നിന്നും നന്ദി പറയാൻ തേടി വരുന്നവർ മനുഷ്യത്വത്തിൻ്റെ നേർക്കാഴ്ച്ചയാണ്.

ഇനി അൽപ്പം ഫ്ലാഷ് ബാക്കിലേക്ക്…..പ്രശസ്ഥ നിർമ്മാതാവ് ജോബി ജോർജ് തടത്തിൽ ആദ്യമായി നിർമ്മിച്ച് ഞങ്ങൾ സംവിധാനം ചെയ്ത ബാങ്കോക്ക് സമ്മർ എന്ന ചിത്രത്തിൻ്റെ പ്രീ – പ്രൊഡക്ഷൻ കാലം. പടത്തിലേക്ക് ഒരു Newface Hero ക്കു വേണ്ടി കാസ്റ്റിങ്ങ് ഏജൻസി അയച്ചുതരുന്ന ഒരു ഫോട്ടോയിലൂടെയാണ് ഉണ്ണി ഞങ്ങളിലേക്ക് എത്തുന്നത്..ഞങ്ങളുടെ കുടുംബ സുഹൃത്തായ ഗുഡ് നൈറ്റ് മോഹനിലൂടെ ഉണ്ണിയുമായി ബന്ധപ്പെടുന്നു.

ജോബിജോർജ്ൻ്റെ കേരളത്തിലെ ആദ്യ HD സ്റ്റുഡിയോ എറണാകുളം ജോയൽ സിനിലാബിൻറെ പടിക്കെട്ടിലൂടെ ആദ്യമായി മലയാള സിനിമയിലേക്ക് നിഷ്കളങ്കമായ ചിരിയോടെ പടി കയറി വന്ന ഉണ്ണി യെ കണ്ടപ്പോഴേ ആ ചിരി മലയാള സിനിമയെ എളുപ്പം കീ ഴടക്കുമെന്നു എല്ലാവര്ക്കും മനസിലായി ഈ ചെറുപ്പക്കാരൻ പിന്നീട് മലയാള സിനിമയുടെ ഇന്നത്തെ ആക്ഷൻ സ്റ്റാർ ഉണ്ണി മുകുന്ദനായി മാറിയത് ചരിത്രം.( ഞങ്ങൾക്കു പകരം മറ്റൊരാൾ ഉണ്ണിയെ കണ്ടെത്തും എന്നത് യാഥാർത്ഥ്യം. കാരണം ഉണ്ണി ഹീറോ ആകാൻ വേണ്ടി പിറന്നവനാണ്.

ഞങ്ങളുടെ ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടയിൽ ഒരിക്കൽ രാജേഷ് ജയരാമൻ എഴുതിയ ഒരു ഇമോഷൻ സീൻ work ചെയ്തു കൊണ്ടിരിക്കമ്പോൾ കേവലം പുതുമുഖമായ ഉണ്ണിയുടെ ആ സിനിലെ പെർഫോമൻസ് കണ്ടപ്പോൾ ഉണ്ണിയെ അടുത്തു വിളിച്ച് നീ മലയാള സിനിമയില് ഹീറോ ആയി ഒരു വിലസു വിലസുന്ന കാലം അധികം വൈകില്ല എന്ന് പറഞ്ഞത് പിന്നീടെപ്പോഴൊ ഉണ്ണി ഞങ്ങളെ ഓർമപ്പെടുത്തി … അന്നത്തെ ആ വാക്കുകൾ ഇപ്പോൾ യാഥാർത്ഥ്യമായി കൊണ്ടിരിക്കുന്നു.

ബാങ്കോക്ക് സമ്മിറിന്നു പിന്നാലെ ഉണ്ണി ഞങ്ങളുടെ സുഹൃത്തായ പത്മശ്രീ ഡോക്ടർ മമ്മൂട്ടി യുടെ യും തിരക്കഥാകൃത്ത് ബാബു ജനാർദ്ദനൻ്റെയൂം ബോംബെ മാർച്ച് 12 എന്ന മമൂട്ടി ചിത്രത്തിലേക്ക്. മല്ലു സിംഗിനു വേണ്ടി ഒരു നായകനെ അന്വേഷിക്കുന്ന സമയത്തു തന്നെ ഞങ്ങളുടെ എക്കാലത്തേയും സുഹൃത്തുക്കളായ ആൻ്റൊ ജോസഫിൻറെയും തിരക്കഥാകൃത്ത് ഉദയകൃഷ്ണയേയും ബാങ്കോക്ക് സമ്മറിൻ്റെ സീ.ഡി കാണിക്കുവാൻ ചെന്നത് തികച്ചും ദൈവ നിശ്ച്ചയമൊ നിയോഗമൊ ആയി കണക്കാക്കാം.

ഇത്ര നന്നായി ഫൈറ്റ് ചെയ്യുന്ന ഈ പുതുമുഖത്തെ മല്ലു സിംഗ് ആക്കാം എന്ന തീരുമാനമുണ്ടാവുന്നതും ഉണ്ണി മല്ലു സിംഗ് വഴി മലയാളത്തിലെ മുൻനിരയിലേക്ക് ഉയർന്നതും പിന്നീട് കാലം കരുതിവച്ചനിമിഷങ്ങൾ..

ഇനി മറ്റൊരു ഫ്ലാഷ്ബാക്ക് കൂടി….വർഷങ്ങൾക്കു മുൻപ് ഞങ്ങൾ ഡയറക്റ്റ് ചെയ്ത രാമു കാര്യാട്ട് അവാർഡ് നിശയിലെ Young business Entrepreneur കാറ്റഗറി അവാർഡിന് അർഹരായ ആളെ തേടുമ്പോഴാണ് ഷെരിഫിനിനെയും ഫാമിലിയേയും കാണുന്നതും പരിചയപെടുന്നതും. ബുക്ക് ചെയ്ത സിനിമ കാണുവാൻവേണ്ടി എത്ര തിരക്കുള്ള കാര്യങ്ങളും മാറ്റിവെക്കുന്ന ഷെറീഫിന്റെയും ഫാമിലിയുടെയും സിനിമയോടുള്ള പാഷൻ കണ്ട് ഞങ്ങൾ അവരെ സിനിമയിലേക്ക് ക്ഷണിച്ചു. പത്‌മശ്രീ Dr. മമൂട്ടി ഉത്ഘാടനം ചെയ്ത ക്യൂബ് എന്ന ബ്രാൻഡിലൂടെ മലയാളസിനിമയിലേക്കുള്ള ഷരീഫിന്റെ വരവറിയിച്ചു .

ഷെരീഫിന്റെ ക്യൂബ് ബും ഉണ്ണിയുടെ UMF ഉം കൈകോർ ക്കാൻ സാക്ഷ്യം വഹിക്കുമ്പോൾ
രണ്ടു പേരുടെയും ഒരേ വൈബ് കണ്ടപ്പോൾ മാർക്കോ എന്ന സിനിമയുടെ സൂപ്പർ വിജയം ഞങ്ങൾ ആഗ്രഹിച്ചിരുന്നു . ഈ പുതുനാമ്പുകളെ കുറിച്ച് പറയുന്നതിനൊപ്പം മറ്റൊരു വൻമരത്തെകുറിച്ച് കൂടി…വർഷങ്ങൾക്കുമുമ്പ് ഡിജിറ്റൽ സിനിമയുഗത്തിന്റെ തുടക്കത്തിൽ പൂർണമായും പുതുമുഖങ്ങളെ മാത്രം ഉൾപ്പെടുത്തി എച്ച് ഡി യിൽ ഒരു ചിത്രം നിർമ്മിക്കാൻ മുന്നോട്ടുവന്ന ഒരു നിർമ്മാതാവിനെ കുറിച്ച്…….ഞങ്ങളുടെ ബാല്യ- വാർദ്ധക്യകാല സുഹൃത്ത് ഷൗക്കത്ത് വഴി സിനിമാ മോഹിയായ ഒരു കോട്ടയംകാരൻ അച്ചായൻ ആലുവയിലെ പെരിയാർ ഹോട്ടലിൽ വച്ച് ഞങ്ങളുമായി കൂടിക്കാഴ്ച്ച നടത്തുന്നു. ആ കൂടിക്കാഴ്ച്ച പിന്നീട് വലിയ സൗഹൃദത്തിലേക്ക് എത്തുന്നു.
ആ കോട്ടയംകാരൻ ആദ്യമായി ഒരു സിനിമാ നിർമ്മാതാവ് ആകുന്നു .ഉണ്ണി മുകുന്ദൻ എന്ന നടൻ്റെ പിറവിക്ക് തുടക്കമായ ബാങ്കോക്ക് സമ്മർ , തുടർന്ന് ഗുഡ് വിൽ ബാനറിൽ സൂപ്പർ സ്റ്റാർ സിനിമകളിലേക്ക് മമ്മൂട്ടിയടക്കമുള്ള നടൻമാരെ വച്ച് നിരവധി സൂപ്പർ ഹിറ്റുകൾ നിർമ്മിച്ച ജോബി ജോർജ് തടത്തിൽ ആണ് ആ കോട്ടയം കാരൻ.

സഹോദരതുല്യരായ ജോബിയുടെയും. ഉണ്ണിയുടെയും, ഷെറീഫിന്റെയും
ഇടക്കിടെയുള്ള സൗഹൃദങ്ങളുടെയും നന്ദിയുടെയും ഓർമപ്പെടുത്ത ലാണ് ഈ വരികൾ .. നന്ദിയോടെ …പ്രമോദ് പപ്പൻ.. 45 കൊല്ലങ്ങൾക്കു’മുൻപ് 1980 ൽ പി. പത്മരാജൻ്റെ യും മോഹൻ്റെയും കൊച്ചു കൊച്ചു തെറ്റുകൾ എന്ന ചിത്രത്തിൽ യു രാജഗോപാൽ എന്ന ഛായാഗ്രഹകന്റെ അസിസ്റ്റൻറ് ആയി തുടങ്ങി ഇന്ന് മാർക്കോ വരെ എത്തി നിൽക്കുന്ന ഞങ്ങളുടെ സിനിമാജീവിതത്തിൽ ഒരുപാടു പേരോട് നന്ദി പറയാനുണ്ട് അത് പിന്നീട് ഒരു അവസരത്തിൽ ..”

Advertisement

Copyright © 2017 onlookersmedia.

Press ESC to close