![](https://i0.wp.com/onlookersmedia.com/wp-content/uploads/2018/03/gauthami-nair-photos-stills-images-2.jpg?fit=1024%2C592&ssl=1)
സെക്കൻഡ് ഷോ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികൾക്ക് സുപരിചിതയായി മാറിയ ഗൗതമിയാണ് തന്റെ വിജയം ഫേസ്ബുക്കിലൂടെ പങ്കു വെച്ചത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ ദുൽഖർ സൽമാന്റെ ആദ്യ ചിത്രം ആയിരുന്നു. ചിത്രത്തിലെ നായിക വേഷത്തിലൂടെയാണ് ഗൗതമി മലയാള സിനിമയിലേക്ക് അരങ്ങേറിയത്. ചിത്രത്തിലെ ഗീതു എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് ലാൽജോസ് ചിത്രമായ ഡയമണ്ട് നെക്കളേസിലൂടെ അതേ വർഷം വീണ്ടും മലയാളികൾക്ക് മുൻപിൽ എത്തി. ചിത്രം വൻ വിജയം ആയിരുന്നു. ചിത്രത്തിൽ തമിഴ്‌നാട്ടിൽ നിന്നുമുള്ള നേഴ്‌സ് ആയ ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് ഗൗതമി അവതരിപ്പിച്ചിരുന്നത്. ചിത്രത്തോടൊപ്പം തന്നെ നിഷ്കളങ്കമായ ലക്ഷ്മി എന്ന കഥാപാത്രവും അത് അതവതരിപ്പിച്ച ഗൗതമിയും ചർച്ചയായി.
പിന്നീട് ചാപ്റ്റർസ് എന്ന ചിത്രത്തിലെ പ്രിയ എന്ന കഥാപാത്രം, സംവിധായകനായ ശ്രീനാഥ് രാജേന്ദ്രന്റെ രണ്ടാം ചിത്രമായ കൂതറ തുടങ്ങിയവയിൽ അഭിനയിച്ചു. 2016 ൽ പുറത്തിറങ്ങിയ ക്യാമ്പസ് ഡയറീസ് ആയിരുന്നു അവസാന ചിത്രം. 2017 ൽ സുഹൃത്തും സംവിധായകനുമായ ശ്രീനാഥ് രാജേന്ദ്രനെ വിവാഹം ചെയ്ത ഗൗതമി സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം തന്റെ വിജയ വാർത്ത ഗൗതമി നവമാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. കേരള യൂണിവേഴ്‌സിറ്റിയുടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദത്തിലാണ് ഗൗതമി രണ്ടാം റാങ്ക് കരസ്ഥമാക്കിയത്. വഴുതക്കാട് ഗവർണമെന്റ് വിമൻസ് കോളേജിലെ വിദ്യാർത്ഥിനി ആയിരുന്നു ഗൗതമി. ഭർത്താവും സംവിധായകനായ ശ്രീനാഥ് ദുൽഖർ സൽമാനും ഒത്ത് ചേരുന്ന രണ്ടാമത് ചിത്രമായ സുകുമാര കുറുപ്പ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം