കേരളം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളുമായി മമ്മൂട്ടിയുടെ അങ്കിൾ..

Advertisement

ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അങ്കിൾ റിലീസിന് ഒരുങ്ങുകയാണ്. മമ്മൂട്ടി നായകനായ ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് ദാമോദറാണ്. രഞ്ജിത്തിന്റേയും എം. പദ്മകുമാറിന്റെയും സഹസംവിധായകനായി പ്രവർത്തിച്ച ഗിരീഷ് ദാമോദർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അങ്കിൾ. ചിത്രത്തിൽ കാർത്തിക മുരളീധരൻ, ജോയ് മാത്യു, കെ. പി. എസ്. സി ലളിത, സുരേഷ് കൃഷ്ണ, കൈലാഷ്, മുത്തുമണി തുടങ്ങിയവർ ആണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജി സെബാസ്ററ്യൻ, സരിത എന്നിവരോടപ്പം രചയിതാവായ ജോയ് മാത്യുവും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മമ്മൂട്ടിയുടെ ഇന്നേവരെ കാണാത്ത അഭിനയമുഹൂര്‍ത്തങ്ങള്‍ കോർത്തിണക്കിയായിരിക്കും ചിത്രം വരുന്നത്. ഒരു സാമൂഹിക പ്രതിബദ്ധതയുള്ള കഥയാണ് ചിത്രത്തിലൂടെ ചർച്ച ചെയ്യുന്നത്. സുഹൃത്തിന്റെ മകളോടൊപ്പമുള്ള യാത്രയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. യാത്രയും തുടർന്നുള്ള ഇവരുടെ സൗഹൃദവും ബന്ധവുമെല്ലാം ചിത്രം ചർച്ചയാക്കുന്നു. കഴിഞ്ഞ വാരം ചിത്രത്തിന്റെ ആദ്യ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. പോസ്റ്റർ വളരെയധികം ശ്രദ്ധ നേടി. മമ്മൂട്ടിയുടെ വ്യത്യസ്ത ഗെറ്റപ്പും അന്ന് പ്രേക്ഷക പ്രതീക്ഷ വർദ്ധിപ്പിച്ചു.

ഇതിനു മുൻപ് ജോയ് മാത്യു സംവിധാനം ചെയ്ത പുറത്തുവന്ന ഷട്ടർ വലിയ പ്രേക്ഷശ്രദ്ധ നേടിയിരുന്നു. നിരൂപക പ്രശംസ വൻ തോതിൽ നേടിയ ചിത്രം അവാർഡുകളും വാരിക്കൂട്ടി. ചിത്രത്തിൽ ലാൽ, വിനയ് ഫോർട്ട് തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെല്ലാം വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുന്ന ജോയ് മാത്യവും മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിലൊരാളായ മമ്മൂട്ടിയും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. കാത്തിരിക്കാം മമ്മൂട്ടിയുടെ മറ്റൊരു മികച്ച കഥാപാത്രത്തിനായി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close