ദിലീപിന് അമ്പത് കോടി ക്ലബ്ബിൽ രണ്ടു ചിത്രങ്ങൾ

Advertisement

ജനപ്രിയ നായകൻ ദിലീപിന് ഇപ്പോൾ അമ്പതു കോടി ക്ലബ്ബിൽ എത്തുന്ന രണ്ടാമത്തെ ചിത്രം ലഭിച്ചിരിക്കുകയാണ് . അരുൺ ഗോപി സംവിധാനം ചെയ്ത രാമലീലയാണ് അന്പതു കോടി ക്ലബ്ബിൽ ഇടം നേടിയെന്നു ഔദ്യോഗികമായി സ്ഥിതീകരിച്ച രണ്ടാമത്തെ ദിലീപ് ചിത്രം.

സച്ചി തിരക്കഥ ഒരുക്കിയ ഈ പൊളിറ്റിക്കൽ ത്രില്ലർ നിർമ്മിച്ചത് 150 കോടി ക്ലബ്ബിൽ ഇടം നേടിയ മോഹൻലാൽ ചിത്രമായ പുലി മുരുകൻ നിർമ്മിച്ച ടോമിച്ചൻ മുളകുപാടമാണ്.

Advertisement

രണ്ടു വര്ഷം മുൻപേ ഷാഫി സംവിധാനം ചെയ്ത ടു കൺഡ്രീസ് എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ആദ്യമായി അമ്പതു കോടി ക്ലബ്ബിൽ അംഗമായത്. അൻപത്തി അഞ്ചു കോടിയോളം കളക്ഷൻ ലോകമെമ്പാടുനിന്നും നേടിയ ഷാഫി- ദിലീപ് ചിത്രം ഏകദേശം അറുപതു കോടിയുടെ അടുത്ത് ബിസിനസ് നടത്തി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാമലീല ഇപ്പോൾ അമ്പതു കോടിയോളം ബിസിനസ് നടത്തി കഴിഞ്ഞു.

നാല് ചിത്രങ്ങൾ അമ്പതു കോടി ക്ലബ്ബിൽ ഉള്ള മോഹൻലാൽ ആണ് മലയാളത്തിൽ ഈ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. പുലി മുരുകൻ, ദൃശ്യം , ഒപ്പം, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നിവയാണ് മോഹൻലാലിൻറെ അമ്പതു കോടി ക്ലബ്ബിൽ ഉള്ള ചിത്രങ്ങൾ. ഇതിൽ പുലി മുരുകൻ നൂറു കോടി ക്ലബ്ബിലും നൂറ്റമ്പതു കോടി ക്ലബ്ബിലും അംഗമാണ്.

മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറും അമ്പതു കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്.പ്രിത്വി രാജിന്റെ എന്ന് നിന്റെ മൊയ്‌ദീൻ, നിവിൻ പോളിയുടെ പ്രേമം എന്നിവയും അമ്പതു കോടി ക്ലബ്ബിൽ ഉള്ള ചിത്രങ്ങൾ ആണ്. ഇപ്പോൾ മോഹൻലാൽ കഴിഞ്ഞാൽ ദിലീപിന് ആണ് ഏറ്റവും കൂടുതൽ അമ്പതു കോടി ചിത്രങ്ങൾ മലയാളത്തിൽ ഉള്ളത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. . ഏതായാലും രാമലീല എല്ലാ അർത്ഥത്തിലും ദിലീപിന്റെ വമ്പൻ തിരിച്ചു വരവായി മാറി കഴിഞ്ഞു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close