ഇതെന്താ കമല ഹാസന് വേണ്ടിയുള്ള ഡാൻസോ; പ്രഭുദേവയേയും രാജു സുന്ദരത്തേയും ഒരുമിച്ചു കണ്ട മമ്മൂട്ടിയുടെ ചോദ്യം..!

Advertisement

മലയാളത്തിന്റെ സൂപ്പർ താരങ്ങളിൽ ഒരാളായ മമ്മൂട്ടിയെ നായകനാക്കി ഒന്നിലധികം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ആളാണ് ടി എസ് സുരേഷ് ബാബു. മമ്മൂട്ടിയെ നായകനാക്കി അദ്ദേഹം സമ്മാനിച്ച സൂപ്പർ ഹിറ്റ് ചിത്രമാണ് കോട്ടയം കുഞ്ഞച്ചൻ. ഇത് കൂടാതെ ശംഖ നാദം, കിഴക്കൻ പത്രോസ്, സ്റ്റാലിൻ ശിവദാസ് തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം മമ്മൂട്ടിയെ നായകനാക്കി നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ കിഴക്കൻ പത്രോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലെ വളരെ രസകരമായ ഒരു സംഭവം സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ വെളിപ്പെടുത്തുകയാണ് ടി എസ് സുരേഷ് ബാബു. വളരെ വലിയ പാട്ടുകൾ ഏറ്റവും സമയമെടുത്തും ഏറ്റവും ഭംഗിയായും ചിത്രീകരിക്കാൻ താല്പര്യമുള്ള ആളാണ് താനെന്നും അങ്ങനെ ഒരു വലിയ ഗാനമായിരുന്നു കിഴക്കൻ പത്രോസിലെ നീരാഴി പെണ്ണിന്റെ എന്ന ഗാനമെന്നും അദ്ദേഹം പറയുന്നു. എസ് പി വെങ്കിടേഷ് ഈണമിട്ട ആ ഗാന രംഗത്തിൽ മമ്മൂട്ടിയുൾപ്പെടെ ഒരു വലിയ താരനിര തന്നെ നൃത്തം വെക്കുന്നുണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിയോടൊപ്പം ഉർവശി, സൈനുദീൻ, ജനാർദ്ദനൻ, മണിയൻ പിള്ള രാജു എന്നിവരും മറ്റൊരു നാൽപ്പതു നർത്തകരും ഉണ്ടായിരുന്നു.

മമ്മുക്ക ഒഴിച്ച ബാക്കിയെല്ലാവരും നേരത്തെ തന്നെ നൃത്തം റിഹേഴ്സൽ നടത്തി പഠിച്ചിരുന്നു എന്നും മമ്മുക്ക ഷൂട്ടിങ്ങിന്റെ അന്ന് സെറ്റിൽ വരുമ്പോൾ കാണുന്നത് നാൽപ്പതു പേരടങ്ങുന്ന വലിയ നൃത്ത സംഘത്തെ ആണെന്നും സുരേഷ് ബാബു പറഞ്ഞു. ആ നൃത്തത്തിൽ കൂടെയുള്ളത് പ്രശസ്ത നൃത്ത സംവിധായകരായ പ്രഭു ദേവ, രാജു സുന്ദരം അവരുടെ അച്ഛനായ സുന്ദരൻ മാസ്റ്റർ എന്നിവരായിരുന്നു എന്നും സുരേഷ് ബാബു പറയുന്നു. ഇവരെ എല്ലാം ഒരുമിച്ചു കണ്ട മമ്മൂട്ടി ചോദിച്ചത് ഇതെന്താ കമൽ ഹാസന് വേണ്ടിയുള്ള ഡാൻസാണോ എന്നാണെന്നും, താനപ്പോൾ മമ്മുക്കക് പറ്റുന്ന രീതിയിൽ ചെയ്താൽ മതിയെന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തെന്നും സംവിധായകൻ ഓർത്തെടുക്കുന്നു. ബാബുവിന് തൃപ്തി വരുന്ന വരെ താൻ നൃത്തം ചെയ്യാമെന്നാണ് മമ്മുക്ക പറഞ്ഞതെന്നും മമ്മുക്കയുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വളരെ മികച്ച രീതിയിൽ തന്നെ അദ്ദേഹമത് ചെയ്തെന്നും ടി എസ് സുരേഷ് ബാബു വിശദീകരിച്ചു. തീയേറ്ററിൽ ഏറെ കയ്യടി നേടിയ ഒരു ഗാനമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close