ത്രില്ലിംഗ് ഹിറ്റുമായി സൂപ്പർഹിറ്റ് സംവിധായകന്റെ തിരിച്ചു വരവ്; വിജയകുതിപ്പിൽ ഡിഎൻഎ

Advertisement

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, ഉപ്പുകണ്ടം ബ്രദേർസ്, മാന്യന്മാർ, സ്റ്റാൻലിൻ ശിവദാസ്, പാളയം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സൂപ്പർ ഹിറ്റ് സംവിധായകൻ ടി എസ് സുരേഷ് ബാബുവിന്റെ മികച്ച തിരിച്ചു വരവിന് സാക്ഷ്യം വഹിക്കുകയാണിപ്പോൾ മലയാള സിനിമ. ഒരിടവേളക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ഡിഎൻഎ എന്ന ത്രില്ലർ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി വിജയത്തിലേക്ക് കുതിക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്‌കർ സൗദാനാണ് ഈ ചിത്രത്തിലെ നായകനായി അഭിനയിച്ചിരിക്കുന്നത്. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും, കുറ്റാന്വേഷണത്തിന്റെ ത്രില്ലും ഒരുപോലെ ഉൾപ്പെടുത്തിയ ഒരു ഒരു ഗംഭീര സിനിമാനുഭവമാണ് ഈ ചിത്രം സമ്മാനിക്കുന്നതെന്നു പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഈ ചിത്രത്തിന്റെ പ്രചരണാർത്ഥം കൊച്ചി മെട്രോയിൽ ജനങ്ങൾക്കൊപ്പം യാത്ര ചെയ്ത അഷ്‌കർ, ഇതിലെ മറ്റു താരങ്ങളായ ബാബു ആന്റണി, ഹന്നാ രജി കോശി എന്നിവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.

ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ലക്ഷ്മി റായ്, രൺജി പണിക്കർ, ഇനിയാ,സാസ്വിക,, ഇർഷാദ്, അജു വർഗീസ്, ഇന്ദ്രൻസ്, പത്മരാജ് രതീഷ്, കോട്ടയം നസീർ, രവീന്ദ്രൻ, കൃഷ്ണ, ഡ്യക്കുള സുധീർ, സെന്തിൽ കൃഷ്ണ, ഇടവേള ബാബു’ റിയാസ് ഖാൻ ,ഗൗരി നന്ദ, രാജാസാഹിബ്, കുഞ്ചൽ, അമീർ നിയാസ്, കിരൺ രാജ് സലീമാസീത, ശിവാനി, അഞ്ജലി അമീർ എന്നിവരും വേഷമിട്ടിരിക്കുന്നു. എ.കെ.സന്തോഷ് കഥയും തിരക്കഥയും രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് രവിചന്ദ്രൻ, എഡിറ്റിംഗ് നിർവഹിച്ചത് ജോൺ കുട്ടി, സംഗീതമൊരുക്കിയത് ശരത് എന്നിവരാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close