15 കോടി ബഡ്ജറ്റില്‍ ഫഹദ് ഫാസിലിന്‍റെ ട്രാന്‍സ്

Advertisement

മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ അന്‍വര്‍ റഷീദ് 5 വര്‍ഷത്തിന് ശേഷം വീണ്ടും ഒരു സിനിമയുമായി വരുകയാണ്. ട്രാന്‍സ് എന്ന്‍ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകനായി എത്തുന്നത്.

ഫഹദ് ഫാസിലിന്‍റെയും അന്‍വര്‍ റഷീദിന്‍റെയും കരിയറിലെ ഏറ്റവും ചിലവേറിയ സിനിമ കൂടിയാണ് ട്രാന്‍സ്. 15 കോടി ബഡ്ജറ്റിലാണ് ട്രാന്‍സ് ഒരുക്കുന്നത് എന്നാണ് സിനിമ മേഖലയില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍.

Advertisement

ഫഹദ് ഫാസിലിനൊപ്പം സൌബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. വിന്‍സന്‍റ് വടക്കന്‍ ഒരുക്കുന്ന തിരക്കഥയില്‍ അമല്‍ നീരദ് ക്യാമറ കൈകാര്യം ചെയ്യുന്നു.

2012ല്‍ റിലീസ് ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍-തിലകന്‍ ചിത്രം ഉസ്താദ് ഹോട്ടലാണ് അന്‍വര്‍ റഷീദ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. പിന്നീട് സംവിധായകനായി അന്‍വര്‍ റഷീദിനെ കണ്ടില്ലെങ്കിലും നിര്‍മ്മാതാവ് എന്ന നിലയില്‍ സിനിമയില്‍ സജ്ജീവമായി അന്‍വര്‍ റഷീദ് ഉണ്ടായിരുന്നു.

അന്‍വര്‍ റഷീദ് നിര്‍മ്മിച്ച ബാംഗ്ലൂര്‍ ഡേയ്സ്, പ്രേമം, CIA എന്നീ ചിത്രങ്ങള്‍ ബോക്സോഫീസില്‍ വലിയ വിജയങ്ങള്‍ തീര്‍ത്തിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close