ആ ചരിത്ര നേട്ടത്തിൽ അജയന്റെ രണ്ടാം മോഷണവും; കേരളത്തിൽ നിന്ന് മാത്രം 50 കോടി

Advertisement

കേരളത്തിൽ നിന്ന് മാത്രം 50 കോടി രൂപ ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രങ്ങളിൽ ഒന്നായി ടോവിനോ തോമസിന്റെ അജയന്റെ രണ്ടാം മോഷണം. റിലീസ് ചെയ്ത് 18 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടത്തിലേക്ക് എത്തിയത്. ആഗോള തലത്തിൽ നൂറ് കോടി ഗ്രോസിലേക്കു കുതിക്കുന്ന ഈ ചിത്രം ടോവിനോ തോമസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ ഹിറ്റ് ആണ്.

ഇതിനു മുൻപ് 12 ചിത്രങ്ങളാണ് കേരളത്തിൽ നിന്ന് മാത്രം 50 കോടി രൂപ ഗ്രോസ് നേടിയത്. പുലി മുരുകൻ (86 കോടി), ബാഹുബലി 2 (75 കോടി), ലൂസിഫർ (66 കോടി), കെ ജി എഫ് 2 (67 കോടി), 2018 (89 കോടി), ജയിലർ (58 കോടി), ആർഡിഎക്സ് (52 കോടി), ലിയോ (60 കോടി), പ്രേമലു (62 കോടി), മഞ്ഞുമേൽ ബോയ്സ് (72 കോടി), ആട് ജീവിതം (79 കോടി), ആവേശം ( 76 കോടി) എന്നിവയാണ് ആ 12 ചിത്രങ്ങൾ.

Advertisement

ഈ നേട്ടം കൈവരിക്കുന്ന ഒൻപതാമത്തെ മാത്രം മലയാള ചിത്രം കൂടിയാണ് അജയന്റെ രണ്ടാം മോഷണം. സുജിത് നമ്പ്യാർ രചിച്ച് നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ്. മൂന്നു കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ഒരു ത്രീഡി ഫാന്റസി ആക്ഷൻ ചിത്രമായാണ് അജയന്റെ രണ്ടാം മോഷണം ഒരുക്കിയിരിക്കുന്നത്

Advertisement

Copyright © 2017 onlookersmedia.

Press ESC to close