മകന്‍ വീട്ടിലെത്തിയപോലെ; ടോവിനോയോട് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ

Advertisement

വർഷങ്ങൾക്കു മുൻപ് മുംബൈ തീവ്രവാദി ആക്രമണത്തിനിടെ രാജ്യത്തിനായി വീരമൃത്യു വരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാവിനെ നടൻ ടോവിനോ തോമസ് കഴിഞ്ഞ ദിവസം അവരുടെ വീട്ടിൽ പോയി കണ്ടു. ടോവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയൻ 06 എന്ന ചിത്രം കണ്ടതിനു ശേഷം ടോവിനോയെ കാണണമെന്ന് ആഗ്രഹം പറഞ്ഞ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ‘അമ്മ, ചിത്രത്തെ കുറിച്ചും അതിലെ ടോവിനോയുടെ അഭിനയത്തെ കുറിച്ചും നല്ല വാക്കുകൾ പറഞ്ഞിരുന്നു. ടോവിനോ അവതരിപ്പിച്ച ക്യാപ്റ്റൻ ഷഫീക് എന്ന കഥാപാത്രത്തെ കണ്ടപ്പോൾ തന്റെ മകനെ പോലെ തോന്നി എന്നും മകനെ പോലെ ടോവിനോയെ നെഞ്ചോട് ചേർത്ത് നിർത്താൻ തോന്നി എന്നും ആ ‘അമ്മ പറഞ്ഞിരുന്നു.

അന്ന് ആ അമ്മക്ക് സോഷ്യൽ മീഡിയയിലൂടെ നന്ദി പറഞ്ഞ ടൊവിനോ തോമസ് കഴിഞ്ഞ ദിവസമാണ് ആ അമ്മയെ നേരിട്ട് കാണാൻ പോയത്. പട്ടാളക്കാരുടെ ജീവിതവും ചില സാമൂഹിക പ്രശ്നങ്ങളും എല്ലാം കോർത്തിണക്കി പി ബാലചന്ദ്രന്‍ രചിച്ച എടക്കാട് ബറ്റാലിയൻ 06 സംവിധാനം ചെയ്തത് നവാഗതനായ സ്വപ്‌നേഷ് ആണ്. പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തില്‍ ഗംഭീര അഭിപ്രായം നൽകിയ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ് ടോവിനോയുടെ മികച്ച പ്രകടനം. ഇപ്പോൾ മികച്ച വിജയം നേടി ഈ ചിത്രം തീയേറ്ററുകളിൽ മുന്നേറുകയാണ്.

Advertisement

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മയുടെ വാക്കുകള്‍ ടോവിനോ തോമസ് അന്ന് ഷെയര്‍ ചെയ്തത് അതിലും വലിയ അംഗീകാരം തനിക്കിനി കിട്ടാനില്ല എന്ന് പറഞ്ഞു കൊണ്ടാണ്. ടോവിനോയെ നേരിട്ടു കണ്ടപ്പോൾ കണ്ണ് നിറയുകയും സ്വന്തം മകനെ പോലെ ചേർത്ത് നിർത്തുകയും ചെയ്ത ആ അമ്മയോടൊപ്പം അവരുടെ വീട്ടിൽ കുറെ നേരം ചിലവഴിക്കുകയും ചെയ്താണ് ടോവിനോ തോമസ് മടങ്ങിയത്. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ അംഗം ആയിരുന്ന മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ 2008 ല്‍ മുംബൈയില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ അവരുമായുള്ള പോരാട്ടത്തിനിടെയാണ് സ്വന്തം ജീവന്‍ ബലി നല്‍കിയത്. സന്ദീപ് ഉണ്ണികൃഷ്ണനു അടുത്ത വര്‍ഷം മരണാനന്തര ബഹുമതിയായി അശോക ചക്രം നല്‍കി രാജ്യം ആദരിക്കുകയും ചെയ്തിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close