യാഷിന് വില്ലനായി ടോവിനോ തോമസ്; കെ ജി എഫ് താരത്തിനൊപ്പം ഗീതു മോഹൻദാസ് ചിത്രം.

Advertisement

ഇന്ത്യ മുഴുവൻ തരംഗമായി മാറിയ ബ്ലോക്ക്ബസ്റ്റർ കന്നഡ ചിത്രങ്ങളാണ് റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ ജി എഫ് സീരിസിലെ രണ്ട് ചിത്രങ്ങൾ. കെ ജി എഫിന്റെ വമ്പൻ വിജയത്തോടെ പാൻ ഇന്ത്യൻ സ്റ്റാർ എന്ന നിലയിൽ വളർന്ന യാഷിന്റെ അടുത്ത ചിത്രമേതെന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമ പ്രേമികളും ആരാധകരും. അതിനിടയിലാണ്, പ്രശസ്ത മലയാളി സംവിധായിക ഗീതു മോഹൻദാസ് ഒരുക്കുന്ന ചിത്രത്തിലാണ് യാഷ് ഇനി വേഷമിടുക എന്ന തരത്തിലുള്ള വാർത്തകൾ പരന്നത്. ഈ പ്രോജെക്ടിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിതീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും സിനിമാ വൃത്തങ്ങളിലും സോഷ്യൽ മീഡിയയിലും ഇതിനെ കുറിച്ചുള്ള വാർത്തകൾ സജീവമായി തന്നെയാണ് നിൽക്കുന്നത്.

ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചുള്ള വേറെ ചില വാർത്തകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഈ വാർത്തകൾ പ്രകാരം ഗീതു മോഹൻദാസ്- യാഷ് ചിത്രത്തിൽ വില്ലനായി എത്തുന്നത് മലയാളി താരം ടോവിനോ തോമസും, നായികാ വേഷം ചെയ്യുന്നത് മലയാളി തന്നെയായ തെന്നിന്ത്യൻ നായിക സംയുക്ത മേനോനുമാണ്. ജെ ജെ പെറി ഈ ചിത്രത്തിന് ആക്ഷൻ ഡിറക്ഷൻ ചെയ്യുമെന്നും, ഇതിന്‌ വേണ്ടി വസ്ത്രാലങ്കാരം നിർവഹിക്കാൻ പോകുന്നത് സാനിയ സർദാരിയ ആണെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഏതായാലും ഈ വാർത്ത സത്യമാണെങ്കിൽ ഇതിന്റെ ഔദ്യോഗിക സ്ഥിതീകരണം വൈകാതെ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് യാഷ്, ടോവിനോ ആരാധകർ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close