തീയേറ്ററുകളിൽ ജനസാഗരം; ഓണചിത്രങ്ങളിൽ മുന്നിലാര്?; ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് ഇതാ.

Advertisement

മലയാള സിനിമയ്ക്കു പുത്തൻ ഉണർവ് നൽകിക്കൊണ്ട് ഓണച്ചിത്രങ്ങൾ കേരളത്തിലെ തീയേറ്ററുകൾ നിറക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്ത, നിവിൻ പോളി നായകനായ രാമചന്ദ്ര ബോസ് ആൻഡ് കോ, ഷെയിൻ നിഗം- ആന്റണി വർഗീസ്- നീരജ് മാധവ് എന്നിവർ നായകന്മാരായി എത്തിയ ആർ ഡി എക്സ് എന്നിവയാണ് ഓണചിത്രങ്ങളായി നമ്മുക്ക് മുന്നിലെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ മൂന്നു ചിത്രങ്ങളും വലിയ വിജയമാണ് നേടുന്നത്. ലഭിച്ച തീയേറ്ററുകളുടേയും റിലീസിന് മുൻപ് ഉണ്ടായിരുന്ന ഹൈപ്പിന്റെ ഏറ്റ കുറച്ചിലും കാരണം കളക്ഷൻ വ്യത്യാസമുണ്ടെങ്കിലും, മൂന്ന് ചിത്രങ്ങൾ കാണാനും ഇവിടെ പ്രേക്ഷകർ ഒഴുകിയെത്തുന്നുണ്ട്. ഏറ്റവും ഹൈപ്പിൽ ഏറ്റവും കൂടുതൽ തീയേറ്ററുകളിൽ റിലീസ് ചെയ്ത ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത തന്നെയാണ് നിലവിൽ കളക്ഷനിൽ മുന്നിൽ നിൽക്കുന്നത്.

ആദ്യ 5 ദിവസം കഴിയുമ്പോൾ 12 കോടിയോളം കേരളാ കളക്ഷൻ നേടിയ ഈ ചിത്രം 13 കോടിക്ക് മുകളിൽ വിദേശത്തു നിന്നും നേടി. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 5 കോടിക്ക് മുകളിൽ നേടിയ കിംഗ് ഓഫ് കൊത്ത ഇതിനോടകം ആഗോള ഗ്രോസ് ആയി 32 കോടി കളക്ഷൻ മാർക്ക് പിന്നിടും. നിവിൻ പോളി നായകനായ രാമചന്ദ്ര ബോസ് ആൻഡ് കോ ഇതിനോടകം നേടിയത് 5 മുതൽ 6 കോടി വരെയാണ്. പതിയെ തുടങ്ങി ഇപ്പോൾ കത്തി കയറുന്ന ഈ ചിത്രം വലിയ കളക്ഷനിലേക്ക് വൈകാതെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. ഓണത്തോടനുബന്ധിച്ച് കുടുംബ പ്രേക്ഷകർ എത്തിത്തുടങ്ങുന്നതോടെ രാമചന്ദ്ര ബോസ് ആൻഡ് കോ സൂപ്പർ വിജയത്തിലേക്ക് എത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ കണക്കു കൂട്ടൽ.

Advertisement

ഷെയിൻ നിഗം- ആന്റണി വർഗീസ്- നീരജ് മാധവ് കൂട്ടുകെട്ടിലെത്തിയ ആർ ഡി എക്സ് അക്ഷരാർത്ഥത്തിൽ തീയേറ്ററുകളിൽ തരംഗമായിക്കഴിഞ്ഞു. ഇപ്പോൾ ചെറിയ സ്‌ക്രീനുകളിൽ നിന്ന് വലിയ സ്‌ക്രീനുകളിലേക്കും, അതുപോലെ ആദ്യം റിലീസ് ആയതിൽ നിന്ന് കൂടുതലെണ്ണം സ്‌ക്രീനുകളിലേക്കും വ്യാപിക്കുന്ന ഈ ചിത്രം ആദ്യ 4 ദിവസം കൊണ്ട് നേടിയ ആഗോള ഗ്രോസ് 18 കോടിയോളമാണ്. ഈ വർഷത്തെ വമ്പൻ മലയാളം ഹിറ്റുകളിലൊന്നായി ഈ നഹാസ് ഹിദായത് ചിത്രം മാറുമെന്നാണ് ഇപ്പോഴുള്ള ട്രെൻഡ് സൂചിപ്പിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന കണക്കുകൾ പ്രകാരം അഞ്ച് ദിവസം പിന്നിടുന്നതോടെ ഈ ചിത്രത്തിന്റെ ആഗോള ഗ്രോസ് 23 കോടി പിന്നിടും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close