കുറുപ്പിന് ശേഷം ദുൽഖർ സൽമാൻ- ടോവിനോ തോമസ് ടീം വീണ്ടും; വമ്പൻ ചിത്രം ഒരുങ്ങുന്നു

Advertisement

മലയാളത്തിന്റെ യുവതാരങ്ങളായ ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവർ ഒന്നിലധികം ചിത്രങ്ങളിൽ ഒരുമിച്ചു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദുൽഖർ സൽമാൻ നായകനായ എബിസിഡി, ചാർളി, കുറുപ്പ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ടോവിനോ തോമസ് ഇപ്പോഴിതാ ദുൽഖറിനൊപ്പം ഒരിക്കൽ കൂടി സ്‌ക്രീനിലെത്താനുള്ള ഒരുക്കത്തിലാണ്. നവാഗതനായ അഭിലാഷ് ജോഷി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ദുൽഖർ സൽമാൻ ചിത്രമായ കിംഗ് ഓഫ് കൊത്തയിലാണ് ടോവിനോ തോമസും അഭിനയിക്കുക. ഈ ചിത്രത്തിൽ അതിഥി താരമായി എത്തുന്ന ടോവിനോക്ക് രണ്ട് ദിവസത്തെ ഷൂട്ടിങ്ങാണ് ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഈ ചിത്രത്തിന്റെ സെറ്റിലേക്ക് ടോവിനോ കടന്നു വരുന്ന വീഡിയോ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മാസ്റ്റർ ഡയറക്ടർ ജോഷിയുടെ മകനാണ് ഇതിന്റെ സംവിധായകൻ അഭിലാഷ് ജോഷി.

അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥ രചിക്കുന്ന കിംഗ് ഓഫ് കൊത്ത ഒരു മാസ്സ് പീരീഡ് ഗ്യാങ്സ്റ്റർ ഡ്രാമയായാണ് ഒരുക്കുന്നതെന്നാണ് സൂചന. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ ഒരുക്കുന്ന ഈ ചിത്രം ആഗസ്റ്റ് 24ന് ഓണം റിലീസായാണ് പ്ലാൻ ചെയ്യുന്നത്. ദുൽഖർ, ടോവിനോ എന്നിവർ കൂടാതെ . പ്രസന്ന, ഐശ്വര്യ ലക്ഷ്മി, ഗോകുൽ സുരേഷ്, ശാന്തി കൃഷ്ണ, നൈല ഉഷ, ചെമ്പൻ വിനോദ്, സുധി കോപ്പ, റിതിക സിങ്, പ്രമോദ് വെളിയനാട്, കെ ജി എഫ് താരം ശരൺ എന്നിവരും വേഷമിടുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാന്റെ സ്വന്തം ബാനറായ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ്. ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് രചിച്ചു ശ്രദ്ധ നേടിയ ആളാണ് ഇതിന്റെ രചയിതാവായ അഭിലാഷ് എൻ ചന്ദ്രൻ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close