തെന്നിന്ത്യൻ സിനിമയിൽ ആദ്യമായി ഇത്തരമൊരു ചിത്രം; ഞെട്ടിക്കുന്ന ട്രൈലെറുമായി ആൻഡ്രിയയുടെ നോ എൻട്രി

Advertisement

തെന്നിന്ത്യൻ സൂപ്പർ നായികാ താരം ആൻഡ്രിയ ജെർമിയ നായികാ വേഷം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് നോ എൻട്രി. വൈകാതെ റിലീസിനെത്താൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഗംഭീര പ്രേക്ഷക പ്രതികരണം നേടുന്ന ഈ ട്രൈലെർ, ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. ഇത്തരമൊരു ചിത്രം തെന്നിന്ത്യൻ സിനിമയിൽ തന്നെ ആദ്യമായാവും വരുന്നത്. ആക്ഷൻ സർവൈവൽ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം, വൈറസ് ബാധിച്ച നായ്ക്കൂട്ടത്തിനിടയിൽ ഒറ്റപ്പെട്ട സ്ഥലത്ത് കുടുങ്ങി പോകുന്ന ഒരു സംഘം യുവാക്കളുടെയും യുവതികളുടെയും കഥയാണ് പറയുന്നത്. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആൻഡ്രിയയുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ തന്നെയാണെന്ന സൂചനയും ട്രൈലെർ തരുന്നുണ്ട്.

ആദ്യാവസാനം പ്രേക്ഷകരെ ആകാംഷയുടെയും ആവേശത്തിന്റെയും മുൾമുനയിൽ നിർത്തുന്ന ചിത്രമായിരിക്കും നോ എൻട്രി. പ്രതാപ് പോത്തൻ, രണ്യ, സാക്ഷി അഗർവാൾ, സതീഷ്, അധവ് കണ്ണദാസൻ, മാനസ്, ജാൻവി, ജയശ്രീ എന്നിവരും വേഷമിടുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആർ അലഗുകാർത്തിക് ആണ്. അജേഷ് സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രമേശ് ചക്രവർത്തിയും എഡിറ്റ് ചെയ്തിരിക്കുന്നത് പ്രദീപ് ഇ രാഘവുമാണ്. ചിത്രത്തിന്റെ റിലീസ് തീയതി അധികം വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ജംബോ സിനിമാസിന്റെ ബാനറിൽ ശ്രീധർ അരുണാചലമാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നോ എൻട്രി കൂടാതെ മറ്റ് അഞ്ചോളം ചിത്രങ്ങളാണ് ആൻഡ്രിയ നായികയായി ഈ വർഷം റിലീസ് ചെയ്യാൻ പോകുന്നത്. പിസാസ് 2, കാ, മല്ലിഗൈ, ബോബി ആന്റണി ചിത്രം, ദിനേശ് സെൽവരാജ് ചിത്രം എന്നിവയാണവ.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close