ടോവിനോ തോമസ് കുതിക്കുന്നു കൈ നിറയെ ചിത്രങ്ങളുമായി..

Advertisement

മലയാളത്തിന്റെ യുവ താരം ടോവിനോ തോമസ് തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് കുതിക്കുകയാണ്. മലയാളത്തിലും തമിഴിലും ഇപ്പോൾ ഒരുപിടി മികച്ച പ്രോജക്ടുകളുടെ ഭാഗമായ ടോവിനോ അടുത്ത വർഷവും ഏറ്റവും കൂടുതൽ തിരക്കുള്ള മലയാള താരങ്ങളുടെ ലിസ്റ്റിൽ ഇടം പിടിക്കും എന്നുറപ്പാണ്. ടോവിനോ തോമസ്

ഇപ്പോൾ പൂർത്തിയാക്കിയ ചിത്രങ്ങൾ ആഷിക് അബു സംവിധാനം ചെയ്ത മായാനദി, വിഷ്ണു നാരായണൻ ഒരുക്കിയ മറഡോണ, ബി ആർ വിജയ ലക്ഷ്മി ഒരുക്കിയ അഭിയുടെ കഥ അനുവിന്റെയും എന്നിവയാണ്. കമലിന്റെ ആമിയിൽ ഒരു അതിഥി വേഷം ചെയ്യുന്ന ടോവിനോ ഇപ്പോൾ ചെയ്യുന്നത് ഫെല്ലിനി സംവിധാനം ചെയ്യുന്ന തീവണ്ടി എന്ന ചിത്രം ആണ്.

Advertisement

ആഷിക് അബുവിന്റെ ചിത്രം ക്രിസ്മസ് റിലീസ് ആയി എത്തുമ്പോൾ മറ്റു ചിത്രങ്ങൾ അടുത്ത വർഷം മാത്രമേ തീയേറ്ററുകളിൽ ഏതു.

ബി ആർ വിജയ ലക്ഷ്മി ഒരുക്കിയ ചിത്രം ടോവിനോയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ്. തമിഴിലും മലയാളത്തിലും ആയി ഒരുക്കിയ ഈ ചിത്രം അടുത്ത വർഷം ആദ്യം പ്രദർശനത്തിന് എത്തും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അടുത്ത വർഷം ജനുവരിയിൽ ടോവിനോ തോമസ് തന്റെ രണ്ടാമത്തെ തമിഴ് ചിത്രമായ മാരി 2 തുടങ്ങും. ധനുഷ് ആണ് ഈ ചിത്രത്തിൽ നായകൻ. ധനുഷ് തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ടോവിനോ വില്ലൻ വേഷത്തിൽ ആണ് എത്തുക. അതിനു ശേഷം രണ്ടു മലയാളം പ്രൊജെക്ടുകൾ കൂടി ടോവിനോ കമ്മിറ്റ് ചെയ്തിട്ടുണ്ട്.

അരുൺ ബോസ് എന്ന നവാഗതൻ ഒരുക്കുന്ന ലൂക്കാ എന്ന ചിത്രവും, ബേസിൽ ജോസഫ് ഒരുക്കുന്ന മമ്മൂട്ടി ചിത്രവും ആണവ. ചെങ്ങഴി നമ്പ്യാർ എന്ന ഒരു വമ്പൻ ചിത്രവും ടോവിനോ ചെയ്യാൻ തീരുമാനിച്ചിട്ടുള്ള ഒരു ചിത്രമാണ്.

വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് നവാഗതനായ സിദിൽ ആണ്. ഏതായാലും ടോവിനോ തോമസിന്റെ താര മൂല്യം ഓരോ ദിവസവും ഉയരുകയാണ് എന്ന് മാത്രമല്ല മോളിവുഡിലെ മറ്റു യുവതാരങ്ങൾക്ക് ഒരു വെല്ലുവിളികൂടിയായി ടോവിനോ വളരുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close