സിനിമ വിജയിച്ചാൽ മാത്രം പ്രതിഫലം മതിയെന്ന് ടോവിനോ തോമസ്

Advertisement

കൊറോണയുടെ കടന്ന് വരവ് മൂലം മലയാള സിനിമ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഒരുപാട് വമ്പൻ ചിത്രങ്ങൾ തീയറ്ററിൽ റിലീസ് ചെയ്യാൻ ആവാതെയും അന്നൗൻസ് ചെയ്ത ചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ ആവാതെയും ബുദ്ധിമുട്ടുകയാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പല ചിത്രങ്ങളും ഷൂട്ടിങ് ആരംഭിച്ചിട്ടുണ്ട്. നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസർസ് അസോസിയേഷൻ താരങ്ങളുടെ പ്രതിഫലത്തെ കുറിച്ച് നടത്തിയ ആരോപണം അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. പലതാരങ്ങളും ഈ കോവിഡ് സമയത്ത് പ്രതിഫലം കൂട്ടിയെന്നും ആരോപിച്ചു പരാതിയും നൽകിയിരുന്നു. അമ്മ സംഘടനയും, ഫെഫ്കയും താരങ്ങളോട് പ്രതിഫലം കുറയ്ക്കാൻ നിർദ്ദേശിച്ചിരുന്നു. മലയാളത്തിലെ എല്ലാ ചലച്ചിത്ര താരങ്ങൾക്ക് മാതൃകയായി നടൻ ടോവിനോ തോമസും ജോജു ജോര്ജും രംഗത്ത് എത്തിയിരിക്കുകയാണ്.

പുതിയ സിനിമയ്ക്ക് പ്രതിഫലം ചോദിക്കില്ലയെന്നും സിനിമ വിജയിച്ചാൽ നിർമ്മാതാവ് നൽകുന്ന വിഹിതം സ്വീകരിക്കുമെന്നും നടൻ ടോവിനോ തോമസ് അറിയിച്ചിരിക്കുകയാണ്. ഷംസുദ്ദീൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ പ്രതിഫലം വാങ്ങാതെ അഭിനയിക്കാൻ ഒരുങ്ങുകയാണ് താരം. ജോസഫ് എന്ന ചിത്രത്തിലൂടെ നായകനായി പ്രേക്ഷക മനസ്സ് കീഴടക്കിയ ജോജു ജോർജ്ജ് തന്റെ പുതിയ ചിത്രത്തിന് വേണ്ടി 20 ലക്ഷം രൂപ പ്രതിഫല തുകയിൽ നിന്ന് കുറക്കാമെന്ന് സമ്മതിച്ചിരിക്കുകയാണ്. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രത്തിലാണ് ജോജു നായകനായിയെത്തുന്നത്. 11 പുതിയ ചിത്രങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുവാൻ അസോസിയേഷൻ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒരുപാട് താരങ്ങൾ കോവിഡ് പ്രതിസന്ധിയെ മാനിച്ചുകൊണ്ട് പ്രതിഫല തുക കുറയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ തന്റെ ഏറ്റവും പുതിയ ചിത്രമായ ദൃശ്യം 2ൽ പകുതിയോളം പ്രതിഫലം കുറച്ചിരുന്നു. അമ്മയുടെ പ്രസിഡന്റ് കൂടിയായ അദ്ദേഹം ചലച്ചിത്ര താരങ്ങൾക്ക് ഒരു മാതൃകയായി മാറുകയായിരുന്നു.

Advertisement

ഫോട്ടോ കടപ്പാട്: JAS Photography

Advertisement

Copyright © 2017 onlookersmedia.

Press ESC to close