ടോവിനോ-അനുരാജ് ചിത്രം ‘നരിവേട്ട’; മലയാള സിനിമയിലേക്ക് ഒരു പുത്തൻ പ്രൊഡക്ഷൻ ഹൗസ് ‘ഇന്ത്യൻ സിനിമ കമ്പനി’

Advertisement

ഇഷ്‌ക് എന്ന തൻ്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകൻ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകൻ ടോവിനോ തോമസ്. ” നരിവേട്ട ” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റും, ചിത്രം നിർമ്മിക്കുന്ന ‘ഇന്ത്യൻ സിനിമ കമ്പനി ‘ എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ലോഞ്ചും ഞായറാഴ്ച കൊച്ചി ഐ എം എ ഹാളിൽ വച്ചു നടന്നു. നായകൻ ടോവിനോ തോമസും മറ്റു പ്രധാന താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.

തമിഴ് സിനിമ നടനും സംവിധായകനുമായ ചേരൻ ചിത്രത്തിലൊരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഈ മാസം ഷൂട്ട്‌ ആരംഭിക്കുന്ന ചിത്രം കോട്ടയം, വയനാട് എന്നീ സ്ഥലങ്ങളിലായി ഷൂട്ട്‌ പൂർത്തിയാക്കും.

Advertisement

ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് ‘ഇന്ത്യൻ സിനിമ കമ്പനി’ രൂപീകരിച്ചു കൊണ്ട് മലയാള സിനിമയിലേക്ക് ഒരു പുതിയ ചുവട് വയ്പ്പ് നടത്തുന്നത്. ഈ പുതിയ സിനിമ പ്രൊഡക്ഷൻ ഹൗസ്‌ നു മലയാള സിനിമയുടെ ഭാവിയിൽ മഹത്തായ പങ്കുവഹിക്കാനുള്ള ശക്തിയുണ്ടെന്നും, മലയാള സിനിമ പ്രേമികൾക്ക് പുതുമയാർന്ന അനുഭവങ്ങൾ സമ്മാനിക്കുക എന്നതുമാണ് കമ്പനിയുടെ ലക്‌ഷ്യം എന്നും ചടങ്ങിൽ ഉടമകൾ പറഞ്ഞു. ഫഹദ് ഫാസിൽ, എസ് ജെ സൂര്യ, വിപിൻ ദാസ് ചിത്രമാണ് ഇന്ത്യൻ സിനിമ കമ്പനിയുടെ അടുത്ത നിർമ്മാണ സംരംഭം.

എൻ എം ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ജേക്സ് ബിജോയ്‌ നരിവേട്ടയുടെ സംഗീത സംവിധാനം നിർവഹിക്കുന്നു. ഡി ഒ പി – വിജയ്, ആർട്ട്‌ – ബാവ, കോസ്റ്റും – അരുൺ മനോഹർ, മേക്ക് അപ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ,പ്രൊഡക്ഷൻ കൺട്രോളർ – ജിനു പി കെ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close