എംടിയുടെ മഹാഭാരതത്തിനായി കളരി പഠിക്കുന്നു; വെളിപ്പെടുത്തി ടിനി ടോം

Advertisement

മലയാള സിനിമയിലെ പ്രശസ്ത നടനും അവതാരകനും മിമിക്രി താരവുമൊക്കെയാണ് ടിനി ടോം. മിമിക്രി കലാകാരനായും ടെലിവിഷനിലൂടെയും തിളങ്ങിയ അദ്ദേഹം ആദ്യമായി സിനിമയുടെ ഭാഗമാവുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഡ്യൂപ്പ് ആയി അണ്ണൻ തമ്പി, പാലേരി മാണിക്യം, ഈ പട്ടണത്തിൽ ഭൂതം എന്നീ ചിത്രങ്ങളിലൂടെയാണ്. പിന്നീട് ഹാസ്യ നടനായി അഭിനയിച്ചു തുടങ്ങിയ ടിനി ടോം സഹനടനായും നായകനായും വില്ലനായും വരെ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. ഇപ്പോഴിതാ തന്റെ ഒരു പുതിയ ചിത്രത്തെ കുറിച്ചു ടിനി ടോം നടത്തിയ വെളിപ്പെടുത്തൽ വലിയ ശ്രദ്ധയാണ് സോഷ്യൽ മീഡിയയിൽ നിന്ന് നേടുന്നത്. എംടിയുടെ തിരക്കഥയിൽ മഹാഭാരതം സിനിമയാക്കുമ്പോള്‍ അതില്‍ അഭിനയിക്കാനായി കളരി പഠിക്കാന്‍ തുടങ്ങിയെന്നാണ് ടിനി ടോം പറയുന്നത്. ഇത്തരം ചരിത്ര സിനിമകളിൽ കഥാപാത്രമാകാൻ സാധിക്കുന്നത് ഒട്ടേറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണെന്നും ടിനി ടോം പറയുന്നു.

മാറ്റിനി ലൈവിന് നല്‍കിയ അഭിമുഖത്തിൽ ആണ് ടിനി ടോം എം ടി വാസുദേവൻ നായരുടെ മഹാഭാരതത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്. പാൻ ഇന്ത്യൻ റിലീസായി മാഹാഭാരതം പോലൊരു സിനിമ മലയാളത്തിൽ ഒരുങ്ങുന്നത് അഭിമാനമാണെന്നും ടിനി ടോം പറയുന്നുണ്ട്. മാത്രമല്ല, കേരളീയർ കളരിയെ സ്വീകരിച്ചിട്ടില്ലെന്നും ടിനി ടോം അഭിപ്രായപ്പെടുന്നുണ്ട്. എംടിയുടെ അടുത്ത സിനിമ മഹാഭാരതം അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നും അത്തരം സ്‌ക്രിപ്റ്റുകള്‍ നമുക്ക് കിട്ടുന്നതും അതില്‍ കഴിവ് തെളിയിക്കാന്‍ കഴിയുന്നതുമൊക്കെ തന്നെ പോലൊരു നടന് വലിയ കാര്യമാണെന്നും ടിനി ടോം കൂട്ടിച്ചേർത്തു. അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ യോഗ്യനാവണമെങ്കില്‍ അതിനനുസരിച്ചുള്ള ആയോധനകലകള്‍ അറിഞ്ഞിരിക്കണമെന്നും ടിനി ടോം വിശദീകരിക്കുന്നു. അടുത്തിടെ വിനയൻ ഒരുക്കിയ പത്തൊൻപതാം നൂറ്റാണ്ടെന്ന ചരിത്ര സിനിമയിലും ടിനി ടോം വേഷമിട്ടിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close