കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ല; നെഗറ്റീവ് റിവ്യൂസിനെ കാറ്റിൽ പറത്തി വിജയകരമായ രണ്ടാം വാരത്തിലേക്ക് ചാവേർ.

Advertisement

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങള്‍ക്കുശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചാവേർ രണ്ടാം വാരത്തിലേക്ക്. കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ മികച്ച പ്രേക്ഷക പിന്തുണ നേടി മുന്നോട്ട് കുതിക്കുകയാണ്. ആദ്യ ദിനം സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രം, പിന്നീട് നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ ലഭിച്ചതോടെ, ആദ്യ ദിനത്തിലെ നെഗറ്റീവ് റിവ്യൂകളെ കാറ്റിൽ പറത്തി മികച്ച തിരിച്ചു വരവാണ് നടത്തിയത്. കണ്ണൂരിന്റെ രാഷ്ട്രീയ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഈ മാസ്സ് പൊളിറ്റിക്കൽ ഡ്രാമയുടെ തിരക്കഥ രചിച്ചത് നടനും സംവിധായകനുമായ ജോയ് മാത്യുവാണ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഈ ചിത്രത്തിൽ ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. അശോകൻ എന്ന രാഷ്ട്രീയ ഗുണ്ടയുടെ വേഷമാണ് ഇതിൽ കുഞ്ചാക്കോ ബോബൻ ചെയ്തിരിക്കുന്നത്.

അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണൻ നിർമ്മിച്ച ഈ ചിത്രം ഇതിന്റെ ഗംഭീര മേക്കിങ് ശൈലി കൊണ്ടും, അഭിനേതാക്കളുടെ പ്രകടനം കൊണ്ടും, സാങ്കേതിക നിലവാരം കൊണ്ടും, പ്രമേയത്തിന്റെ തീവ്രത കൊണ്ടുമെല്ലാം കയ്യടി നേടുന്നുണ്ട്. രാജേഷ് ശര്‍മ്മ, കെ.യു. മനോജ്, സജിൻ ഗോപു, സംഗീത മാധവൻ നായർ, ജോയ് മാത്യു, അനുരൂപ്, ദീപക് പറമ്പൊൽ, അരുൺ നാരായണൻ എന്നിവരും ഇതിൽ വേഷമിട്ടിരിക്കുന്നു. ജിന്റോ ജോർജ് കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് എന്നിവരാണ്. ഏതായാലും ഒരു മികച്ച ചിത്രത്തിന്റെ വലിയ തിരിച്ചു വരവാണ് ചാവേർ ഇപ്പോൾ കാണിച്ചു തന്നുകൊണ്ടിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close