
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത സംവിധായകൻ ടിനു പാപ്പച്ചൻ ഒരുക്കാൻ പോകുന്ന നാലാം ചിത്രത്തിലേക്ക് പുതുമുഖ നായകന്മാരെ തേടുന്നു. 20 നും 27 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് അപേക്ഷ അയക്കാം. ഒരു മിനിറ്റിൽ കൂടുതൽ ദൈർഘ്യം ഇല്ലാത്ത സെൽഫ് ഇൻട്രോഡക്ഷൻ വീഡിയോ, എഡിറ്റ് ചെയ്യാത്ത 3 ഫോട്ടോ എന്നിവ സഹിതമാണ് അപേക്ഷ അയക്കേണ്ടത്.
കൊല്ലം ജില്ലയിൽ നിന്നുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 2024 ഡിസംബർ 15 ആണ്. അപേക്ഷകൾ അയക്കേണ്ട WhatsApp Number : +91 9074906054 , ഇമെയിൽ ഐഡി: casting4tinupappachan4th@gmail.com എന്നിവയാണ്.
മലയാള സിനിമയുടെ യുവനിരയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനാണ് ടിനു പാപ്പച്ചൻ. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ടിനു പാപ്പച്ചൻ ചിത്രങ്ങളുടെ ഹൈലൈറ്റ് അതിന്റെ അതിഗംഭീരമായ മേക്കിങ് ആണ്. ആക്ഷന് പ്രാധാന്യമുള്ള ചിത്രങ്ങൾ ഒരുക്കി വലിയ കയ്യടി നേടിയ സംവിധായകനാണ് ടിനു പാപ്പച്ചൻ. അദ്ദേഹത്തിന്റെ ആദ്യ ചിത്രം സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, രണ്ടാം ചിത്രം അജഗജാന്തരം എന്നിവയെല്ലാം ഗംഭീര ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. സൂപ്പർ വിജയങ്ങളാണ് ഈ ചിത്രം നേടിതയത്.
കുഞ്ചാക്കോ ബോബൻ നായകനായ അദ്ദേഹത്തിന്റെ ചാവേർ എന്ന ചിത്രം മികച്ച നിരൂപക പ്രശംസയും നേടിയ ചിത്രമാണ്. ടിനു പാപ്പച്ചന്റെ നാലാമത്തെ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് പ്രതീക്ഷ.