മോഹൻലാൽ നായകനായുള്ള ഈ സിനിമാ പ്രഖ്യാപനം ഞെട്ടിച്ചു എന്നു നടി ഡിനി..!!

Advertisement

ഇപ്പോൾ കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കൂടത്തായി കൂട്ടക്കൊലക്കേസ് സിനിമയാക്കാന്‍ കടുത്ത മത്സരം ആണ് നടക്കുന്നത്. ഇന്ന് രാവിലെ ആണ് മോഹന്‍ലാലിനെ നായകനാക്കി കൂടത്തായി കൊലക്കേസ് അടിസ്ഥാനപ്പെടുത്തി ഒരു ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്നു എന്ന വാർത്ത പുറത്ത് വന്നത്‌. എന്നാൽ ഈ ചിത്രത്തേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവരുന്നതിന് മുന്നേ തങ്ങള്‍ ഇതേ കേസിനെ അടിസ്ഥാനമാക്കി മറ്റൊരു ചിത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചെന്ന വാദവുമായി പ്രശസ്ത നടി ഡിനി ഡാനിയല്‍ രംഗത്തു വന്നിരിക്കുകയാണ് ഇപ്പോൾ. ഒക്ടോബര്‍ എട്ടിന് തന്നെ ‘കൂടത്തായ്’ എന്നു പേരിട്ട തങ്ങളുടെ സിനിമയുടെ ഔദ്യോഗിക ജോലികള്‍ ആരംഭിച്ചിരുന്നെന്നും ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നെന്നും ഡിനി പറയുന്നു.

സിനിമാ-സീരിയല്‍ നടിയായ ഡിനി ഈ ചിത്രത്തിൽ ഡോളി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമെന്നായിരുന്നു അവരുടെ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം. മാത്രമല്ല റോണെക്‌സ് ഫിലിപ്പ് സംവിധാനം ചെയ്യുന്ന കൂടത്തായി എന്ന ചിത്രത്തിന് വിജീഷ് തുണ്ടത്തില്‍ തിരക്കഥ എഴുതുമെന്നും ഈ ചിത്രം അലക്‌സ് ജോസഫ് നിര്‍മ്മിക്കുമെന്നും കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ടൈറ്റിൽ പോസ്റ്ററിലുണ്ടായിരുന്നു എന്നും അവർ ചൂണ്ടി കാണിക്കുന്നു.

Advertisement

ഇതേ കേസിന്റെ പശ്ചാത്തലത്തിൽ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ആന്റണി പെരുമ്പാവൂർ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് ആരെന്ന് പ്രഖ്യാപിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ എത്തുന്ന ഈ ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും എന്നാണ് ഇപ്പോഴുള്ള വിവരങ്ങൾ പറയുന്നത്. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള ഒരു കുറ്റാന്വേഷണ കഥ ആശിര്‍വാദ് സിനിമയാക്കാനിരിക്കുകയായിരുന്നു എന്നും ആ തിരക്കഥയ്ക്ക് പകരം ആണ് ഇപ്പോൾ കൂടത്തായി കൂട്ടക്കൊല പ്രമേയമാക്കുന്നത് എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. നേരത്തേ തയ്യാറാക്കിയ കഥ പൂര്‍ണമായും ഒഴിവാക്കില്ല എന്നും അതിലെ ഭാഗങ്ങള്‍ ഈ പുതിയ പ്രോജെക്ടിലും ഉള്‍പ്പെടുത്തുമെന്നും വാർത്തകൾ പറയുന്നുണ്ട്. ജീത്തു ജോസഫ്, ബി ഉണ്ണികൃഷ്ണൻ എന്നിവരുടെ പേരുകൾ മോഹൻലാൽ- ആശീർവാദ് ചിത്രത്തിന്റെ സംവിധാനവുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്. ഏതായാലും ഇത് സംബന്ധിച്ച ഒരു ഒഫീഷ്യൽ പ്രഖ്യാപനം മോഹൻലാലോ ആന്റണി പെരുമ്പാവൂരോ നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close