ചലഞ്ചിങ്ങായ കഥാപാത്രമായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയിലേതും; ദേശീയ പുരസ്കാര നിറവിൽ ഫഹദ് ഫാസിൽ..

Advertisement

മലയാളത്തിൽ ജനിച്ചതുകൊണ്ടാണ് താൻ ഇത്തരമൊരു അവാർഡിനർഹനായതെന്ന് മികച്ച സഹനടനുള്ള ദേശീയ അവാർഡ് ലഭിച്ച ഫഹദ് ഫാസിൽ പറഞ്ഞു. മലയാളത്തിൽ ജനിച്ചതും മലയാള സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതും വലിയ ഭാഗ്യമായി കരുതുന്നു, എന്ന് ഫഹദ് ഫാസിൽ മാധ്യമങ്ങളോട് പറയുകയുണ്ടായി. അവാർഡ് ലഭിക്കുമെന്ന് വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാൽ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നതായും ഫഹദ് ഫാസിൽ അറിയിച്ചു. പൊതുവേ വ്യത്യസ്ത ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് കൊണ്ട് തന്നെ എന്റെ ടേസ്റ്റിനനുസരിച്ചുള്ള ചിത്രങ്ങൾ മലയാളികൾക്ക് ഇഷ്ടപ്പെടുമോ എന്ന് സംശയം തോന്നാറുണ്ട്. എന്തുതന്നെയായാലും ചിത്രം ഏവരും ഇരുകൈയും നീട്ടി സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്നുവരെ പോലീസ് സ്റ്റേഷനിൽ കയറാത്ത ഒരാളാണ് ഞാൻ, അതുകൊണ്ട് തന്നെ ഇത്തരമൊരു കഥാപാത്രം തനിക്ക് ചാലഞ്ചിങ് ആയിരുന്നുവെന്നും, ചിത്രത്തിനായി വളരെയധികം കഷ്ടപ്പെട്ട അണിയറപ്രവർത്തകരെ ഈ നിമിഷത്തിൽ ഓർക്കുന്നുവെന്നും ഫഹദ് ഫാസിൽ പറഞ്ഞു. ചിത്രത്തിലെ കള്ളനായുള്ള പ്രകടനം വളരെയധികം നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഒന്നായിരുന്നു ഈ വർഷത്തെ സംസ്ഥാന അവാർഡിൽ മികച്ച നടനായുള്ള പ്രകടനത്തിൽ അവസാന റൗണ്ട് വരെ ഫഹദ് ഫാസിൽ ഉണ്ടായിരുന്നു. ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡും മലയാളത്തിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ച സജീവ് പാഴൂരാണ് മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മികച്ച മലയാള സിനിമയായി തിരഞ്ഞെടുത്തതും തൊണ്ടിമുതലും ദൃക്സാക്ഷിയും ആണ്. മഹേഷിന്റെ പ്രതികാര ത്തിന് ശേഷം ഇത് തുടർച്ചയായ രണ്ടാം തവണയാണ് ദിലീഷ് പോത്തൻ ചിത്രം മികച്ച മലയാള സിനിമയായി തിരഞ്ഞെടുക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close