മോഹൻലാലിന്റെ ഗുണ്ട ആവാൻ അന്ന് ആ പ്രമുഖ നടൻമാർ വിസമ്മതിച്ചു; പിന്നീട് നടന്നത് ചരിത്രം

Advertisement

മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച തിരക്കഥാ രചയിതാക്കളിൽ ഒരാൾ ആണ് ഡെന്നിസ് ജോസഫ്. മോഹൻലാലിനെ സൂപ്പർ താരം ആക്കിയ രാജാവിന്റെ മകൻ രചിച്ച ഡെന്നിസ് ജോസെഫ് ആണ് മമ്മൂട്ടിക്ക് താര പദവി തിരികെ നൽകിയ ന്യൂ ഡൽഹിയും രചിച്ചത്. ഇപ്പോഴിതാ രാജാവിന്റെ മകൻ എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു കാര്യം ഓർത്തെടുക്കുകയാണ് ഡെന്നിസ് ജോസെഫ്. വിൻസെന്റ് ഗോമസ് എന്ന അധോലോക നായകൻ ആയി മോഹൻലാൽ എത്തിയ ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ അനുയായി ആയ ഗുണ്ട ആയി അഭിനയിക്കാൻ പല പ്രമുഖ നടന്മാരെയും സമീപിച്ചു എങ്കിലും പലരും അത് ചെയ്യാൻ വിസമ്മതിച്ചു. എന്നാൽ ആണ് ആ വേഷം സന്തോഷത്തോടെ സ്വീകരിച്ചത് പിൽക്കാലത്തു മലയാള സിനിമയിലെ ആക്ഷൻ സൂപ്പർ സ്റ്റാർ ആയി മാറിയ സുരേഷ് ഗോപി ആയിരുന്നു.

മറ്റാരും തയ്യാറാവാതെ ഇരുന്നപ്പോൾ മോഹൻലാലിന്റെ അനുയായി ആയിരുന്ന ഗുണ്ടാ കഥാപാത്രത്തെ രണ്ടു കഥാപാത്രങ്ങൾ ആക്കി മാറ്റിയെഴുതിയതിനു ശേഷം പുതുമുഖങ്ങൾ ആയിരുന്ന സുരേഷ് ഗോപി, മോഹൻ ജോസ് എന്നിവരെ കാസ്റ്റ് ചെയ്യുകയായിരുന്നു. രാജാവിന്റെ മകൻ സംവിധാനം ചെയ്ത തമ്പി കണ്ണന്താനം തന്നെയാണ് ഈ ചിത്രം നിർമ്മിച്ചതും. അതിനു മുൻപ് വരെ വളരെ ചെറിയ വേഷങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്നു സുരേഷ് ഗോപിയുടെ ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട വാണിജ്യ സിനിമയും കഥാപാത്രവും ആയിരുന്നു രാജാവിന്റെ മകനിലേതു. പിന്നീട് അവിടെ നിന്ന് മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ കൂടെ മലയാള സിനിമയിലെ സൂപ്പർ താര പദവി വരെ സുരേഷ് ഗോപി എത്തിച്ചേർന്നു എന്നത് ചരിത്രം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close