ടോപ് 10- മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ടെലിവിഷൻ റേറ്റിങ് നേടിയ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത്

Advertisement

സിനിമയുടെ ബോക്സ് ഓഫീസ് കണക്കുകളെ പോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് ആ ചിത്രങ്ങൾ ടെലിവിഷനിൽ പ്രീമിയർ ചെയ്യുമ്പോൾ ലഭിക്കുന്ന കാണികളുടെ എണ്ണവും. അതിനെ നമ്മൾ ടെലിവിഷൻ റേറ്റിംഗ് പോയ്ന്റ്സ് എന്നാണ് വിളിക്കുന്നത്. മലയാളം ചാനലുകളുടെയും അതിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളുടേയും ടെലിവിഷൻ റേറ്റിങ് പോയ്ന്റ്സ് പുറത്തു വിടുന്ന കേരളാ ടിവിയുടെയും അതുപോലെ ഓൾ ഇന്ത്യ തലത്തിലുള്ള ചാനൽ, പ്രോഗ്രാം റേറ്റിങ്ങുകൾ പുറത്തു വിടുന്ന ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൌൺസിൽ (BARC) ന്റെയും റേറ്റിങ് പോയിന്റുൾ അനുസരിച്ചാണ് നമ്മൾ ടി ആർ പി റേറ്റിങ് ലിസ്റ്റ് ഉണ്ടാക്കുന്നതും പുറത്തു വിടുന്നതും. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൌൺസിൽ, കേരളാ ടിവി എന്നിവർ പുറത്തു വിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ടി ആർപി റേറ്റിങ് വന്ന ചിത്രം വൈശാഖ് ഒരുക്കിയ മോഹൻലാൽ ചിത്രമായ പുലി മുരുകൻ ആണ്. ഈ ചിത്രം 27.8 ടിവി റേറ്റിങ് പോയിന്റുകളും 8.7 മില്ല്യൺ എന്ന ബാർക്ക് റേറ്റിങ് പോയിന്റുമാണ് ഇതിന്റെ ആദ്യ പ്രീമിയറിൽ നേടിയെടുത്തത്.

ഈ ലിസ്റ്റിൽ പിന്നീട് വരുന്ന ചിത്രങ്ങൾ ബാഹുബലി 2 (21.38/6.69M), ദൃശ്യം (21/6.57), ദൃശ്യം 2 (20.34/6.5+), ലൂസിഫർ 20.28/6.35, പുലി മുരുകൻ രണ്ടാം ടെലികാസ്റ്റ് 18.91/5.92, തണ്ണീർമത്തൻ ദിനങ്ങൾ 15.65/4.9, ഫോറൻസിക് 14.4/4.51, പ്രേമം 12.8/4.03, അഞ്ചാം പാതിരാ 12.6/3.98 എന്നിവയാണ്. ഇതിൽ ബാഹുബലി മാറ്റി നിർത്തി, മലയാള ചിത്രങ്ങൾ മാത്രമെടുത്താൽ പത്താം സ്ഥാനത്തു എത്തുന്നത് ഒപ്പം എന്ന മലയാള ചിത്രമാണ്. പതിനൊന്നിന് മുകളിൽ ടി വി ആർ പോയ്ന്റ്സ് നേടിയ ഈ ചിത്രത്തിന്റെ ബാർക്ക് റേറ്റിങ് പോയിന്റ് 3.94 മില്ല്യൺ ആണ്. താരങ്ങളുടെ സാറ്റലൈറ്റ് മൂല്യം നിശ്ചയിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്ന ഒന്നാണ് ചാനലുകളിൽ അവരുടെ ചിത്രങ്ങൾക്ക് ലഭിക്കുന്ന റേറ്റിങ് പോയിന്റുകൾ. പുതിയ ചിത്രങ്ങൾ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്നതിനാൽ ഈ ലിസ്റ്റിൽ എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾ സംഭവിച്ചേക്കാം. ദൃശ്യം 2 എന്ന ചിത്രത്തിന്റെ പ്രീമിയറിനു ശേഷം വന്ന ഏറ്റവും പുതിയ ലിസ്റ്റ് ആണ് ഇപ്പോൾ നിങ്ങളുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close