മലയാളത്തിലെ ഏറ്റവും നല്ല അഭിനേതാക്കൾ ഇവർ; ജഗതി ശ്രീകുമാറിന്റെ വാക്കുകൾ വൈറലാവുന്നു..!

Advertisement

മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടായ ജഗതി ശ്രീകുമാർ. നായകനായും വില്ലനായും സഹനടനായും ഹാസ്യ നടനായും സ്വഭാവ നടനായുമെല്ലാം അഭിനയിച്ചു കയ്യടി നേടിയ ജഗതി ശ്രീകുമാർ, മലയാള സിനിമ കണ്ട ഏറ്റവും വേർസറ്റൈൽ ആയ നടന്മാരിൽ ഒരാൾ കൂടിയാണ്. അതുകൊണ്ട് തന്നെ മലയാള സിനിമയെ കുറിച്ചും മലയാള സിനിമയിലെ നടീനടന്മാരെ കുറിച്ചുമെല്ലാമുള്ള ജഗതി ശ്രീകുമാറിന്റെ വാക്കുകൾക്ക് മലയാള സിനിമാ ഇന്ഡസ്ട്രിയിലും അതുപോലെ മലയാള സിനിമാ പ്രേക്ഷകർക്കുമിടയിലും വലിയ പ്രാധാന്യവും വിലയുമാണുള്ളത്. ഒരു അപകടത്തിൽ പെട്ട് ശരീരം തളർന്നു പോയത് പോയതോടെ കുറച്ചു വർഷങ്ങൾക്കു മുൻപ് അഭിനയ ജീവിതത്തിൽ നിന്ന് പിൻവാങ്ങിയെങ്കിലും ഇന്നും ജഗതി ശ്രീകുമാറിന് പകരം വെക്കാൻ മലയാള സിനിമയിൽ മറ്റൊരാളില്ല. ജഗതിയുടെ വിടവ് ഇപ്പോഴും മലയാള സിനിമയിൽ അതിശക്തമായി തന്നെ അനുഭവപ്പെടുന്നു എന്നത് സംവിധായകരും എഴുത്തുകാരും സാക്ഷ്യപ്പെടുത്തുന്നതും നമ്മൾ കണ്ടിട്ടുണ്ട്.

ഇപ്പോഴിതാ കുറെ വർഷങ്ങൾക്കു മുൻപ് ജഗതി ശ്രീകുമാർ കൈരളി ടിവിക്കു കൊടുത്ത ഒരു അഭിമുഖത്തിന്റെ വീഡിയോയും അതിലെ അദ്ദേഹത്തിന്റെ വാക്കുകളും ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. നടൻ അനൂപ് മേനോനും നടി മാല പാർവതിയും ചേർന്നാണ് അതിൽ ജഗതി ശ്രീകുമാറിനോട് ചോദ്യങ്ങൾ ചോദിക്കുന്നത്. മലയാള സിനിമയിലെ നടീനടന്മാരെ കുറിച്ചുള്ള ചോദ്യത്തിന് ജഗതി പറയുന്നത് ഇവിടെ മികച്ച നടന്മാരെക്കാൾ കൂടുതൽ താരങ്ങൾ ആണുള്ളത് എന്നാണ്. മികച്ച നടൻമാർ എന്ന് പറയാൻ ഒരുപാട് പേരൊന്നും ഇല്ല എന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ കണ്ണിൽ മലയാളത്തിലെ ഏറ്റവും മികച്ച നടീനടന്മാർ ആരൊക്കെ എന്ന ചോദ്യത്തിന് ജഗതി ശ്രീകുമാർ പറയുന്നത്, തിലകൻ, ഭരത് ഗോപി, നെടുമുടി വേണു, ഉർവശി, മോഹൻലാൽ, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നീ പേരുകൾ ആണ്. ഇവർക്കൊപ്പം അഭിനയിക്കുമ്പോൾ സഹപ്രവർത്തകർ എന്നതിലുപരി ഒരു ബഹുമാനം തോന്നിയിട്ടുണ്ട് എന്നും കാരണം ഇവർ യഥാർത്ഥ കലാകാരൻമാർ ആണെന്നും ജഗതി ശ്രീകുമാർ പറയുന്നു. മലയാളത്തിലെ ഏറ്റവും ഫ്ലെക്സിബിൾ ആയ അഞ്ചു നടന്മാരായി ജഗതി പറയുന്നത്, ഭരത് ഗോപി, തിലകൻ, മോഹൻലാൽ, നെടുമുടി വേണു, ഒപ്പം താനും എന്നാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close