രാജമാണിക്യത്തിന് രണ്ടാം ഭാഗമില്ല; സിബിഐ ഇനിയും വരാം; വെളിപ്പെടുത്തി മമ്മൂട്ടി

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ തന്റെ പുതിയ ചിത്രമായ റോഷാക്കിന്റെ പ്രൊമോഷന്റെ തിരക്കിലാണ്. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി തന്നെയാണ് തന്റെ പുതിയ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ചത്. സമീർ അബ്ദുൽ രചിച്ച ഈ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ, പോസ്റ്ററുകൾ എന്നിവ തരുന്നത്. ഒക്ടോബർ ഏഴിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ഗ്ലോബൽ ലോഞ്ച് നടന്നത് ഗൾഫിൽ വെച്ചാണ്. അവിടെ നടന്ന പ്രസ് മീറ്റിൽ ചില ചോദ്യങ്ങൾക്ക് മമ്മൂട്ടി പറഞ്ഞ ഉത്തരം ഏറെ ശ്രദ്ധ നേടി. പഴയ മമ്മൂട്ടി ചിത്രങ്ങളുടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്നുള്ള ആരാധകരുടെ സ്ഥിരം ചോദ്യങ്ങൾക്ക് മമ്മൂട്ടി പറയുന്നത് പുതിയ കഥകളും കഥാപാത്രങ്ങളുമാണ് വേണ്ടതെന്നും ചെയ്ത കഥാപാത്രങ്ങളെ വീണ്ടും കൊണ്ട് വരുമ്പോൾ പലപ്പോഴും അത് നന്നായി വരാറില്ല എന്നുമാണ്.

രാജമാണിക്ക്യം എന്ന ചിത്രമെടുത്താൽ അതിനൊരു രണ്ടാം ഭാഗം ഒരിക്കലും ഉണ്ടാവില്ലെന്നും കാരണം അതിലെ കഥാപാത്രത്തിന് ഇനിയൊരു പുതിയ കഥക്കുള്ള സ്കോപ്പില്ലെന്നും മമ്മൂട്ടി പറഞ്ഞു. എന്നാൽ സിബിഐ കഥാപാത്രത്തെ ഇനിയും വേണമെങ്കിൽ കൊണ്ട് വരാനുള്ള സ്കോപ് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഥാപാത്രം മാത്രമേ അതിൽ ആവർത്തിക്കുന്നുള്ളു എന്നും, കേസുകൾ വ്യത്യസ്തമാണെന്നതാണ് അതിന് കാരണമെന്നും അദ്ദേഹം പറയുന്നു. വൈകാതെ, അമൽ നീരദ് ഒരുക്കാൻ പോകുന്ന ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ മമ്മൂട്ടി ചെയ്യാൻ പോവുകയാണെന്നുള്ളതും ഈ ഘട്ടത്തിൽ കൗതുകകരമായ കാര്യമാണ്. മമ്മൂട്ടി ലൂക്ക് ആന്റണി എന്ന കഥാപാത്രമായി എത്തുന്ന റോഷാക്ക് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close