റീമേക്കുകളുടെ കാലം കഴിഞ്ഞു; പുതിയ പ്രൊജെക്ടുകളെ കുറിച്ച് വെളിപ്പെടുത്തി പ്രിയദർശൻ..!

Advertisement

ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിലൊരാളായ മലയാളി സംവിധായകനാണ് പ്രിയദർശൻ. എന്നാൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകരുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനമലങ്കരിക്കുന്നതും ഈ മലയാളിയാണ്. മലയാളം, തമിഴ്. തെലുങ്കു, ഹിന്ദി ഭാഷകളിലായി 94 ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രിയദർശൻ വമ്പൻ കൊമേർഷ്യൽ വിജയങ്ങൾക്കൊപ്പം ദേശീയ അംഗീകാരം നേടിയ ക്ലാസ് ചിത്രങ്ങളും പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. മലയാളത്തിൽ മൂന്നു ഇൻഡസ്ട്രി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഒരേയൊരു സംവിധായകൻ മാത്രമേയുള്ളു, അത് പ്രിയദർശനാണ്. ചിത്രം, കിലുക്കം, ചന്ദ്രലേഖ എന്നീ ചിത്രങ്ങളിലൂടെ ഇൻഡസ്ട്രി ഹിറ്റുകൾ സമ്മാനിച്ച പ്രിയദർശൻ മലയാളത്തിൽ ഒരുക്കിയതിൽ തൊണ്ണൂറു ശതമാനം ചിത്രങ്ങളും സൂപ്പർ ഹിറ്റുകളാണ് എന്ന് മാത്രമല്ല, മലയാളത്തിലെ ഒട്ടേറെ ചിത്രങ്ങൾ അദ്ദേഹം ഹിന്ദിയിലേക്ക് റീമേക് ചെയ്യുകയും അവിടേയും വമ്പൻ വിജയങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഇപ്പോൾ ഹംഗാമ എന്ന തന്റെ സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്ന പ്രിയദർശൻ അടുത്തതായി ചെയ്യാൻ പോകുന്നത് അക്ഷയ് കുമാർ നായകനായ ഒരു ഹിന്ദി ചിത്രമാണ്.

എന്നാൽ ആ ചിത്രം റീമേക് ആയിരിക്കില്ല എന്നും റീമേക്ക് ചിത്രങ്ങളുടെ കാലം കഴിഞ്ഞെന്നുമാണ് പ്രിയദർശൻ പറയുന്നത്. താൻ റീമേക് ചെയ്ത ചിത്രങ്ങളിൽ ഏറ്റവും മികച്ചവ പൂച്ചക്കൊരു മൂക്കുത്തിയുടെ ഹിന്ദി റീമേക്കായ ഹംഗാമയും ബോയിങ് ബോയിങ്ങിന്റെ ഹിന്ദി റീമേക് ആയ ഗരം മസാലയും ആണെന്ന് പറഞ്ഞ പ്രിയദർശൻ, അഭിനേതാക്കളുടെ പ്രകടനം മാറ്റി നിർത്തിയാൽ ബാക്കി എല്ലാ അർത്ഥത്തിലും ഒറിജിനലിനേക്കാൾ മികച്ചവയായിരുന്നു ആ റീമേക്കുകൾ എന്നാണ് പറയുന്നത്. മാത്രമല്ല താൻ റീമേക് ചെയ്തതിൽ നന്നാവാതെ പോയി എന്ന് പ്രിയൻ വിശ്വസിക്കുന്നത് അനിയത്തിപ്രാവിന്റെ റീമേക്കായ ഡോലി സജാക്കെ രഖ്‌നാ ആണ്. കിലുക്കം റീമേക് ചെയ്തപ്പോൾ തങ്ങൾ ആദ്യം ആലോചിച്ച താരനിരയായ ആമിർ ഖാൻ, പൂജ ഭട്ട് ജോഡിയുമായി തന്നെ മുന്നോട്ടു പോയിരുന്നെങ്കിൽ ആ റീമേക്കും മികച്ചു നിൽക്കുമായിരുന്നു എന്ന് വിശ്വസിക്കുന്നുവെന്നും പ്രിയദർശൻ പറഞ്ഞു. ദി ന്യൂസ് മിനിട്ടിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹമിതു വ്യക്തമാക്കിയത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close