അടുത്തിടെ തനിക്കിഷ്ട്ടപെട്ട 10 ചിത്രങ്ങൾ ഏതെന്നു പറഞ്ഞു സംവിധായകൻ അൽഫോൻസ് പുത്രൻ..!

Advertisement

രണ്ടു ചിത്രങ്ങൾ കൊണ്ട് മാത്രം മലയാളത്തിൽ ഏറെ ആരാധകരെ നേടിയെടുത്ത സംവിധായകനാണ് അൽഫോൻസ് പുത്രൻ. നേരം, പ്രേമം എന്നീ ചിത്രങ്ങൾ സാമ്പത്തികമായി വലിയ വിജയം നേടിക്കൊടുത്തതിനൊപ്പം കേരളത്തിന് പുറത്തും അദ്ദേഹത്തിന് വലിയ പ്രശസ്തിയാണ് നൽകിയത്. ഇപ്പോൾ തന്റെ പുതിയ ചിത്രത്തിനായുള്ള ഒരുക്കങ്ങൾ നടത്തുന്നതിടെ അദ്ദേഹം ഫിലിം കംപാനിയൻ എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തിലെ ഏറെ കാര്യങ്ങൾ വെളിപ്പെടുത്തുന്നു. പ്രേമം എന്ന തന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം റിലീസ് ചെയ്തതിന്റെ അഞ്ചാം വാർഷികത്തിലാണ് അൽഫോൻസ് പുത്രൻ ഈ അഭിമുഖം നൽകിയത്. അതിൽ അദ്ദേഹം ഈ അടുത്തിടക്ക് തനിക്കു ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട മലയാളം ചിത്രങ്ങളും തമിഴ് ചിത്രങ്ങളും ഏതെന്നും തുറന്നു പറയുന്നുണ്ട്. താനൊരു സാധാരണ പ്രേക്ഷകനാണെന്നും അതുകൊണ്ടു വലിയ ജൂറികൾ വിലയിരുത്തുന്നത് പോലെ വിലയിരുത്തി ചിത്രങ്ങൾ കാണാറില്ലായെന്നും അൽഫോൻസ് പറയുന്നുണ്ട്.

മലയാളത്തിൽ ഈ അടുത്തിടെ കണ്ടതിൽ അദ്ദേഹത്തിന് ഏറ്റവുമിഷ്ടപെട്ട ചിത്രങ്ങൾ മധു സി നാരായണൻ ഒരുക്കിയ കുമ്പളങ്ങി നൈറ്റ്സ്, സച്ചി ഒരുക്കിയ അയ്യപ്പനും കോശിയും, ലാൽ ജൂനിയർ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസെൻസ്, രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത രക്ഷാധികാരി ബൈജു ഒപ്പു, ജോഷി ഒരുക്കിയ പൊറിഞ്ചു മറിയം ജോസ്, ബേസിൽ ജോസഫിന്റെ കുഞ്ഞി രാമായണം എന്നിവയാണ്. തമിഴിൽ അദ്ദേഹത്തിന് ഇഷ്ട്ടപെട്ട മൂന്നു ചിത്രങ്ങൾ കാർത്തിക് സുബ്ബരാജ് ഒരുക്കിയ പേട്ട, സിരുതൈ ശിവ സംവിധാനം ചെയ്ത വിശ്വാസം, മഗ്ഗിഴ് തിരുമേനി സംവിധാനം ചെയ്ത തടം, ലോകേഷ് ഒരുക്കിയ മാനഗരം എന്നിവയാണെന്നും അൽഫോൻസ് പുത്രൻ പറയുന്നു. തന്റെ അടുത്ത ചിത്രം തമിഴിലും മലയാളത്തിലുമായാവും അൽഫോൻസ് പുത്രൻ ഒരുക്കുക എന്നാണ് സൂചന.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close