തീവണ്ടി റീലീസ് മാറ്റാൻ കാരണം കുഞ്ഞാലി മരക്കാർ…

Advertisement

ടോവിനോ തോമസിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ‘തീവണ്ടി’. ജൂൺ 29ന് റിലീസ് തീരുമാനിച്ച ചിത്രം അവസാന നിമിഷമാണ് റിലീസ് മാറ്റിയത്. ഫെല്ലിനി ടി. പി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തീവണ്ടി’. സംയുക്ത മേനോനാണ് ടോവിനോയുടെ നായികയായിയെത്തുന്നത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനാണ് ചിത്രം നിർമ്മിക്കുന്നത്. റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കുന്ന സമയത്തായിരുന്നു ഓഗസ്റ്റ് സിനിമാസിന്റെ ഈ തീരുമാനം, നായകൻ പോലും അവസാന നിമിഷമാണ് ചിത്രം റിലീസ് നീട്ടിയ വിവരം അറിഞ്ഞതെന്ന് പോസ്റ്റ് ചെയ്തപ്പോൾ സിനിമ പ്രേമികൾ ഒന്നടങ്കം ഞെട്ടലോടെ നോക്കി നിന്നു.

‘തീവണ്ടി’ യുടെ റീലീസ് മാറ്റിയെതിനെ കുറിച്ചു പല അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. മമ്മൂട്ടി ചിത്രം ‘അബ്രഹാമിന്റെ സന്തതികൾ’ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നത് കൊണ്ട് മമ്മൂട്ടിയുടെ സുഹൃത്ത് കൂടിയായ ഷാജി നടേശൻ മനപൂർവം ‘തീവണ്ടി’ യുടെ റീലീസ് മാറ്റിയതാണന്ന് ചിലർ പറയുന്നു, എന്നാൽ പുകവലി രംഗങ്ങൾ വളരെ അധികമുള്ളത് കൊണ്ട് സെൻസറിങ്ങിന് വീണ്ടും നൽകിയതാണെന്നും പറയുന്നുണ്ട്. ടോവിനോ ചിത്രം ‘മറഡോണ’ ജൂൺ 22ൽ നിന്ന് റിലീസ് നീട്ടിയതിന് പിന്നാലേക്കാണ് ഈ സംഭവം. ‘തീവണ്ടി’ യുടെ റിലീസ് നീട്ടിയത്തിന്റെ സത്യാവസ്ഥയുമായി ഓഗസ്റ്റ് സിനിമാസ് തന്നെ രംഗത്ത് വന്നിട്ടുണ്ട്.

Advertisement

‘തീവണ്ടി’ സിനിമയോടൊപ്പം തന്നെ മമ്മൂട്ടി ചിത്രം ‘കുഞ്ഞാലി മരക്കാർ’ എന്ന സിനിമയുടെ ടീസർ ഇറക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നു. അനിമൽ വെൽഫെയർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ടീസർ പ്രദർശിപ്പിക്കാനുള്ള അനുമതി ലഭിച്ചില്ല, ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഇറങ്ങുന്ന ചിത്രത്തിലൂടെ തന്നെ ‘കുഞ്ഞാലി മരക്കാർ’ ടീസർ ഇറക്കണമെന്ന ആഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് ‘തീവണ്ടി’ യുടെ റിലീസ് നീട്ടിയത് എന്ന് പറയുകയുണ്ടായി. സന്തോഷ് ശിവനാണ് മമ്മൂട്ടി ചിത്രം ‘കുഞ്ഞാലി മരക്കാർ’ സംവിധാനം ചെയ്യുന്നത്, ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകളിലാണ് അണിയറ പ്രവർത്തകർ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close