നാം കളിപ്പിക്കാതെ തീയേറ്ററുകൾ; പ്രേക്ഷകരുടെ പ്രതിഷേധം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു..!

Advertisement

മികച്ച അഭിപ്രായം കിട്ടിയിട്ടും ചെറിയ ചിത്രങ്ങളെ നമ്മുടെ നാട്ടിലെ തീയേറ്ററുകൾ പിന്തുണക്കാത്തതിനു ഒരുപാട് ഉദാഹരണങ്ങൾ നിരത്താൻ നമ്മുക്കു കഴിയും. ആ ലിസ്റ്റിലേക്ക് എത്തിച്ചേർന്ന പുതിയ ചിത്രമാണ് നവാഗതനായ ജോഷി തോമസ് ഒരുക്കിയ നാം എന്ന ചിത്രം. ഈ കഴിഞ്ഞ വെള്ളിയാഴ്ച റീലീസ് ചെയ്ത ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച അഭിപ്രായങ്ങൾ ആണ് ലഭിച്ചത്. മികച്ച ഒരു ക്യാംപസ്, മ്യൂസിക്കൽ ഫീൽ ഗുഡ് എന്റര്ടെയ്നർ എന്നാണ് ഈ ചിത്രത്തെ ഏവരും വിശേഷിപ്പിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം നവനീത് എന്ന ഒരു പ്രേക്ഷകൻ, നാം കാണാൻ പോയപ്പോൾ തനിക്കുണ്ടായ അനുഭവം ഫേസ്ബുക്ക് പോസ്റ്റ് ആയി ഇട്ടപ്പോൾ ആണ് ഇത്തരം മികച്ച കൊച്ചു ചിത്രങ്ങൾക്ക് എതിരെ തീയേറ്ററുകൾ കാണിക്കുന്ന പിന്തിരിപ്പൻ സമീപനത്തെ കുറിച്ചു സോഷ്യൽ മീഡിയ ചർച്ച ചെയ്ത് തുടങ്ങിയത്.

Advertisement

കുന്നംകുളത് ഒരു തീയേറ്ററിൽ നാം എന്ന ചിത്രം കാണാൻ ചെന്ന പ്രേക്ഷകനെ, അവിടെ ഷോ ഇല്ലെന്നും, പടം കാണാൻ ആൾ ഇല്ലെന്നും പറഞ്ഞു മടക്കി വിടുന്ന അനുഭവമാണ് ഉണ്ടായത്. പടം കാണാൻ വരുന്ന എല്ലാവരോടും ഇതു തന്നെയാണ് പറയുന്നത്. ഒരു ഞായറാഴ്ച ആയിട്ടു പോലും പ്രേക്ഷകർ വരുന്ന വരെ കാത്തിരിക്കാതെ, ചിത്രം കാണാൻ ദൂരെ നിന്ന് എത്തുന്ന പ്രേക്ഷകരെ പോലും മടക്കി വിടുന്ന അവസ്‌ഥ ഇതുപോലുള്ള കൊച്ചു ചിത്രങ്ങളെ തകർക്കുകയെ ഉള്ളു എന്നും ആ പ്രേക്ഷകൻ പറയുന്നു. നല്ല സിനിമകൾ വിജയിപ്പിക്കേണ്ടത് ടോറന്റിൽ വരുമ്പോൾ അല്ലെന്നും തീയേറ്ററിൽ പോയി കണ്ടാണെന്നും അദ്ദേഹം പറയുന്നു. എന്നാൽ അതിനു തീയേറ്ററുകൾ വെച്ചു പുലർത്തുന്ന ഈ സമീപനം ഒട്ടും ആരോഗ്യകരമല്ലെന്നു ആണ് ഏവരും ഒരേ സ്വരത്തിൽ പറയുന്നത്. അന്യ ഭാഷ ചിത്രങ്ങൾ വരെ നമ്മുടെ നാട്ടിൽ വമ്പൻ റീലീസ് നേടുമ്പോൾ നമ്മുടെ ചിത്രങ്ങൾക്ക് പിന്തുണ നൽകാത്ത ഈ നടപടി അപലപിക്കപ്പെടേണ്ടതും ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തേണ്ടതുമാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close