ദിലീപിന്‍റെ സംഘടന ഇനി മോഹന്‍ലാലിന്‍റെ കയ്യില്‍; ‘ഫിയോകി’ന്‍റെ പുതിയ പ്രസിഡന്‍റ് ആന്‍റണി പെരുമ്പാവൂര്‍.

Advertisement

പുതുതായി രൂപീകരിക്കപ്പെട്ട തീയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോകിന്‍റെ (ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള) പുതിയ പ്രസിഡന്‍റ് ആയി മോഹന്‍ലാലിന്‍റെ സന്തത സഹചാരിയും നിര്‍മ്മാതാവുമായ ആന്‍റണി പെരുമ്പാവൂരിനെ തിരഞ്ഞെടുത്തു.

ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള തീയറ്റര്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ടിയ സിനിമ പ്രവര്‍ത്തകര്‍ ദിലീപിന്‍റെ നേതൃത്വത്തില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്നേ രൂപീകരിച്ചതായിരുന്നു ഫിയോക്ക്.

Advertisement

കഴിഞ്ഞ വര്‍ഷം തീയേറ്റര്‍ സമരത്തോടെ ക്രിസ്തുമസ്സ് റിലീസുകള്‍ മുടങ്ങി നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടം ഉണ്ടായതോടെ മലയാളത്തിലെ സൂപ്പര്‍ താരങ്ങളും സംവിധായകരും നിര്‍മ്മാതാക്കളും ഒത്തുചേര്‍ന്നാണ് ഇങ്ങനെ ഒരു സംഘടന പ്ലാന്‍ ചെയ്തത്.

ദിലീപ് പ്രസിഡന്‍റ് ആയും ആന്‍റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റായും നിലകൊണ്ടിരുന്ന ഫിയോകില്‍ നിന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റില്‍ ആയതോടെ ദിലീപിനെ പുറത്താക്കിയിരുന്നു.

ഇതേ തുടര്‍ന്നു ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ആന്റണി പെരുമ്പാവൂരിനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത്.

ദിലീപിന്‍റെ അറസ്റ്റോടെ അമ്മ, ഫെഫ്ക, നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍, വിതരണക്കറുടെ അസോസിയേഷന്‍ എന്നിവയില്‍ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close