പ്രേക്ഷകരെ ആവേശത്തിലാഴ്ത്താൻ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ‘യാത്ര’ യുടെ ടീസർ ഉടൻ വരുന്നു..

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘യാത്ര’. 26 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി കേന്ദ്ര കഥാപാത്രമായിയെത്തുന്ന ഒരു തെലുങ്ക് ചിത്രം കൂടിയാണിത്. മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യുൾ പൂർത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി ഹൈദരാബാദിൽ ‘യാത്ര’യുടെ സെറ്റിൽ ജോയിൻ ചെയ്തത്. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ. എസ് രാജശേഖർ റെഡ്ഢിയുടെ ജീവിത കഥയെ ആസ്പദമാക്കി മഹി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘യാത്ര’. മമ്മൂട്ടി വെറും 2 മാസം മാത്രമാണ് ചിത്രത്തിന് വേണ്ടി ഡേറ്റ് നൽകിയിരിക്കുന്നത്. മമ്മൂട്ടി യുടെ കരിയറിലെ തന്നെ ഏറ്റവും ചലഞ്ചിങ് റോൾ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒരു കഥാപാത്രമായിരിക്കും വൈ. എസ്. ആർ. 70 എം.എം എന്റർടൈന്മെന്റ്സിന്റെ ബാനറിൽ വിജയ് ചില്ലയും ശശി ദേവിറെഡിയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

2009 സെപ്റ്റംബറിൽ ഹെലികോപ്റ്റർ ദുരന്തത്തിൽ മരണമടഞ്ഞ ഒരു രാഷ്ട്രീയ നേതാവായിരുന്നു വൈ. എസ് രാജശേഖർ റെഡി. ജൂലൈ 8നാണ് അദ്ദേഹത്തിന്റെ ജനനം, ആന്ധ്രയിലെ ജനങ്ങൾക്ക് ഏറെ വിശേഷപ്പെട്ട ഒരു ദിവസം കൂടിയാണിത്. ‘യാത്ര’ യുടെ അണിയറ പ്രവർത്തകർ വൈ. എസ്. ആറിന്റെ ജന്മദിനത്തോടനുബന്ധിച്ചു ഒരു ടീസർ ഇറക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ കഥാപാത്രത്തെ കേന്ദ്രികരിച്ചുകൊണ്ടുള്ള ഒരു ടീസറായിരിക്കും എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നത് ഭൂമികയാണ്, എന്നാൽ നയൻതാരയാണ് നായിക വേഷം കൈകാര്യം ചെയ്യുന്നതെന്നും സൂചനയുണ്ട്. മമ്മൂട്ടിയുടെ അച്ഛനായി പുലിമുരുകൻ വില്ലൻ ജഗപതി ബാബുവാണ് വേഷമിടുന്നത്. ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്ന മറ്റ് കഥാപാത്രങ്ങളെ കുറിച്ചു ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. ഷൂട്ടിങ് പൂർത്തിയാക്കി പൊങ്കലിന് റിലീസ് ചെയ്യാനാണ് ‘യാത്ര’ ടീം തീരുമാനിച്ചിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close