വീണ്ടും വേഷപ്പകർച്ചയിലൂടെ അമ്പരപ്പിക്കാൻ ജനപ്രിയ നായകൻ; ജന്മദിനത്തിൽ ‘തങ്കമണി’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

Advertisement

ജനപ്രിയ നായകൻ ദിലീപ് ഇന്ന് തന്റെ 56 ആം ജന്മദിനം ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളിലൊന്നായ തങ്കമണിയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ഉടൽ എന്ന ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടിയ സംവിധായകൻ രതീഷ് രഘുനന്ദൻ ഒരുക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്നിവ നേരത്തെ തന്നെ റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നര കയറിയ കട്ടിയുള്ള താടിയും കനലെരിയുന്ന കണ്ണുകളുമായി ഞെട്ടിക്കുന്ന ലുക്കിലാണ് ദിലീപ് എത്തിയതെങ്കിൽ അതിൽ നിന്നും തീർത്തും വിഭിന്നമായ ലുക്കിലാണ് സെക്കന്റ് ലുക്ക് പോസ്റ്ററിൽ അദ്ദേഹത്തെ കാണാൻ സാധിക്കുക. ഒരിക്കൽ കൂടി വേഷപ്പകർച്ച കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുകയാണ് ദിലീപ് എന്ന അഭിനയ പ്രതിഭ.

1980 കളുടെ മധ്യത്തിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കുപ്രസിദ്ധമായ സംഭവമായിരുന്നു ഇടുക്കിയിലെ തങ്കമണി എന്ന ഗ്രാമത്തിൽ കേരളാ പൊലീസ് നടത്തിയ നരനായാട്ട്. ആ സംഭവമാണ് ഈ ചിത്രത്തിന്റെ പ്രമേയമായി വരുന്നത് എന്നാണ് സൂചന. സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർ.ബി. ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ദിലീപിനൊപ്പം നീത പിളള, പ്രണിത സുഭാഷ്, അജ്മൽ അമീർ, സുദേവ് നായർ, സിദ്ദീഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ജിബിൻ ജി, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, അംബിക മോഹൻ, സ്മിനു, ജോൺ വിജയ്, സമ്പത്ത് റാം എന്നിവരും അഭിനയിച്ചിട്ടുണ്ട്.

Advertisement

സംവിധായകൻ രതീഷ് തന്നെ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് മനോജ് പിള്ള, എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരൻ, സംഗീതമൊരുക്കുന്നത് വില്യം ഫ്രാൻസിസ് എന്നിവരാണ്. രാജശേഖരൻ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നിവർ ചേർന്നാണ് ഇതിലെ സംഘട്ടനങ്ങൾ ഒരുക്കിയത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close