100 കോടിയുടെ ഹാട്രിക് വിജയവുമായി ബാലയ്യ; ലിയോ തരംഗത്തിലും ഭഗവന്ത് കേസരി ബ്ലോക്ക്ബസ്റ്റർ

Advertisement

തെലുങ്ക് സൂപ്പർതാരം ബാലയ്യ നായകനായ ഏറ്റവും പുതിയ ചിത്രമാണ് ഭഗവന്ത് കേസരി. അനിൽ രവിപുടി സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷൻ ചിത്രം വമ്പൻ വിജയമാണ് നേടുന്നത്. ദളപതി വിജയ് നായകനായ ലിയോക്കൊപ്പം റിലീസ് ചെയ്ത ഈ ചിത്രം, ലിയോ തരംഗത്തിനിടയിലും ആഗോള തലത്തിൽ നിന്ന് 100 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിക്കഴിഞ്ഞു. ഇതോടെ 100 കോടിയുടെ ഹാട്രിക് വിജയമാണ് ബാലയ്യ എന്ന നന്ദമുറി ബാലകൃഷ്ണ സ്വന്തമാക്കിയിരിക്കുന്നത്. അദ്ദേഹം നായകനായ രണ്ട് മുൻ റിലീസുകളും ഈ നേട്ടം കൈവരിച്ചിരുന്നു. അഖണ്ഡ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി 100 കോടി ക്ലബിൽ അംഗമാകുന്നത്. അതിന് ശേഷം റിലീസ് ചെയ്ത വീരസിംഹ റെഡ്‌ഡി എന്ന ചിത്രവും 100 കോടിക്ക് മുകളിൽ ഗ്രോസ് നേടി. ഇപ്പോഴിതാ ഭഗവന്ത് കേസരി കൂടി ആ നേട്ടത്തിലെത്തിയതോടെ തുടർച്ചയായി മൂന്ന് ചിത്രങ്ങളാണ് ബാലയ്യയുടെതായി ബ്ലോക്ക്ബസ്റ്റർ വിജയം നേടിയത്. ഇതിൽ അഖണ്ഡ സംവിധാനം ചെയ്യ്തത് ബോയപ്പട്ടി ശ്രീനുവും വീരസിംഹ റെഡ്‌ഡി ഒരുക്കിയത് ഗോപിചന്ദ് മല്ലിനേനിയുമാണ്.

ബാലയ്യക്കൊപ്പം കാജൽ അഗർവാൾ, അർജുൻ രാംപാൽ, ശ്രീലീല, ജോൺ വിജയ് തുടങ്ങി ഒട്ടേറെ പ്രശസ്ത താരങ്ങൾ വേഷമിട്ട ഭഗവന്ത് കേസരി ആദ്യവസാനം പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഒരു മാസ്സ് എന്റെർറ്റൈനെറ്റാണ്. ഇന്ത്യയിൽ നിന്ന് ഏകദേശം 70 കോടിയോളം കളക്ഷൻ നേടിയ ഈ ചിത്രം വിദേശ മാർക്കറ്റിലും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. സാഹു ഗാരപറ്റി, ഹാരിഷ് പേഡി എന്നിവർ ചേർന്ന് ഷൈൻ സ്ക്രീൻ സിനിമ ബാനറിലാണ് ഭഗവന്ത് കെസ്ററായി ഒരുക്കിയിരിക്കുന്നത്. എസ് തമൻ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് സി രാം പ്രസാദ്, എഡിറ്റിംഗ് നിർവഹിച്ചത് തമ്മി രാജു എന്നിവരാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close