ബോക്സ് ഓഫീസിൽ ഫാദർ ബെനഡിക്റ്റിന്റെ മെഗാ വിജയം !! ‘ദി പ്രീസ്റ്റ്’ നാലാം വാരത്തിലേക്ക്….

Advertisement

കോവിഡ് പശ്ചാത്തലത്തിൽ ശക്തമായ നിയന്ത്രണങ്ങൾക്ക്‌ നടുവിലാണ് മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് മാർച്ച് 11ന് തീയതി തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. വളരെ ആശങ്കയുടെ റിലീസ് ചെയ്ത ചിത്രം പ്രതിസന്ധിയിലായിരുന്നു തീയേറ്റർ വ്യവസായങ്ങൾക്ക് അക്ഷരാർത്ഥത്തിൽ രക്ഷകനായി മാറുകയായിരുന്നു. മമ്മൂട്ടി, മഞ്ജുവാര്യർ സാനിയ ഇയ്യപ്പൻ, നിഖില വിമൽ തുടങ്ങിയ താരങ്ങളുടെ ഗംഭീര പ്രകടനം കൊണ്ടും കാലങ്ങൾക്കുശേഷം വളരെ മികച്ച തീയേറ്റർ അനുഭവം നൽകുന്ന ചിത്രം കുടുംബപ്രേക്ഷകർ കൂടി ഏറ്റെടുത്ത് വലിയ വിജയം ആക്കുകയായിരുന്നു. ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനവിജയം തുടരുന്ന ചിത്രം വിജയ തുടർച്ചയോടെ നാലാം വാരത്തിൽ എത്തിനിൽക്കുകയാണ്. ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസ് ഡിസ്ട്രിബ്യൂട്ട് ചെയ്ത ആദ്യത്തെ GCCയിൽ നാലാം ഭാരവും മെഗാഹിറ്റായി ദി പ്രീസ്റ്റ് ജൈത്രയാത്ര തുടരുകയാണ്. ചിത്രത്തിലെ ഈ ഗംഭീര വിജയം ആരാധകരും വലിയ ആഘോഷമാക്കുകയാണ്. ഒരു ഹൊറർ മിസ്റ്റീരിയസ്- ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം വളരെ പുതുമയുള്ള തീയേറ്റർ അനുഭവം പ്രേക്ഷകന് സമ്മാനിക്കുന്നു, അതുകൊണ്ടുതന്നെചിത്രം വളരെ മികച്ച രീതിയിൽ തന്നെ ആസ്വദിക്കണമെങ്കിൽ പ്രേക്ഷകനെ തിയേറ്റർ തന്നെ തിരഞ്ഞെടുക്കേണ്ടി വരുന്നു. നവാഗതനായ ജോഫിൻ ടി ചാക്കോയുടെ പുതിയ പരീക്ഷണങ്ങൾ എല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ചെയ്തത്.

അങ്ങനെ മലയാളസിനിമയിലേക്ക് മറ്റൊരു പ്രതിഭാധനനായ പുതിയൊരു സംവിധായകനെ കൂടി മമ്മൂട്ടി സംഭാവന ചെയ്തിരിക്കുകയാണ്. അതേസമയം മാർച്ച് 26 ന് മമ്മൂട്ടിയുടെ മറ്റൊരു ചിത്രമായ വൺ തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. വലിയ പ്രതീക്ഷയുടെ വൺ ദി പ്രീസ്റ്റിന്റെ വിജയത്തെ ബാധിക്കുമോ എന്ന് ഏവരും ചിന്തിച്ചിരുന്നു. എന്നാൽ സമ്മിശ്ര പ്രതികരണമാണ് വണ്ണിന് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്. വമ്പൻ താരനിര അണിനിരന്ന ചിത്രം ആണെങ്കിൽ കൂടിയും ദി പ്രീസ്റ്റ് നേടിയ കളക്ഷന്റെ പിന്നിലാണ് വണ്ണിന്റെ സ്ഥാനമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ചിത്രം അങ്ങനെ വലിയ വിജയമായി തീർന്നതോടെ ഇരുവരുടെയും കൂട്ടുകെട്ട് ഹിറ്റ് കൊമ്പോ ആയി മാറിയിരിക്കുകയാണ്. ബി. ഉണ്ണികൃഷ്ണൻ, ആന്റ്റോ ജോസഫ്, വി.എൻ ബാബു എന്നിവർ ചേർന്നാണ് ദി പ്രീസ്റ്റ് നിർമ്മിച്ചിരിക്കുന്നത്. പ്രതീക്ഷയ്ക്ക് ഒത്തുയർന്ന ചിത്രത്തിന്റെ മികച്ച നിലവാരം തന്നെയാണ് ഈ ഗംഭീര വിജയത്തിന് കാരണമായിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close